ലോകത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ കപ്പലായ ക്യൂന്‍മേരി- രണ്ട് കൊച്ചിയിലെത്തി

ആഡംബര കപ്പലായ ക്യൂൻസ്മേരി കൊച്ചിയിലെത്തിയപ്പോൾ- ഫോട്ടോ: എ സനേഷ്
Last Updated :20 January 2024, 7:57 am IST

News Now

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ കപ്പലായ ക്യൂന്‍മേരി- രണ്ട് കൊച്ചിയിലെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടത്. ബ്രിട്ടീഷ്- അമേരിക്കന്‍ കമ്പനിയായ കുനാര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പല്‍. 

Story image

ബ്രിട്ടന്‍, അമേരിക്ക, ഓസ്‌ട്രേലിയ, ജര്‍മനി, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലെ യാത്രക്കാര്‍. കഴിഞ്ഞ ദിവസം ചെന്നൈ തീരത്തെത്തിയ ക്യൂന്‍മേരി അവിടെ നിന്നാണ് കൊച്ചിയിലെത്തിയത്. ഇന്ന് വൈകീട്ടോടെ കൊച്ചിയില്‍ നിന്ന് യാത്രയാകും. ലാങ്ക്കവി, മലേഷ്യ വഴിയാണ് കപ്പല്‍ ചെന്നൈയിലെത്തിയത്. 

Story image

2,258 യാത്രക്കാരാണ് കപ്പലിലുള്ളത്. 1.255 ജീവനക്കാരമുണ്ട്. 345 മീറ്റര്‍ നീളവും 48.7 മീറ്റര്‍ വീതിയുമാണ് കപ്പല്‍. 

15ഓളം റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, അഞ്ച് സ്വിമ്മിങ് പൂളുകള്‍, കാസിനോ, ബാള്‍റൂം, തിയേറ്റര്‍, പ്ലാനറ്റേറിയും എന്നിവ കപ്പലിലുണ്ട്. എട്ട് ഡക്കുകളുള്ള കപ്പലില്‍ 1,363 കാബിനുകളുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ ക്യൂന്‍മേരി കൊച്ചിയില്‍