
ദേവികുളത്തെ മൂന്നുവട്ടത്തെ ജനപ്രതിനിധി
News Now
സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്ക്ക് ജാമ്യം

കുട്ടികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ടോ ?, മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ
നിങ്ങൾ എങ്ങനെ ജെൻസിയാവും?, ആരാണ് നിങ്ങൾ, ഉദ്ദേശ്യം എന്താണ് ?’: സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

'നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇംഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്'

ഇടുക്കി: മുൻ സിപിഎം നേതാവും മുൻ ദേവികുളം എംഎൽഎയുമായ എസ്. രാജേന്ദ്രൻ പൂർണ്ണ ആർഎസ്എസ് ഗണവേഷം ധരിച്ച് വിജയദശമി പരിപാടിയിൽ പങ്കെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. മൂന്നാറിൽ ആർഎസ്എസ് സംഘടിപ്പിച്ച വാർഷിക വിജയദശമി ആഘോഷ ചടങ്ങിലാണ് അദ്ദേഹം ഗണവേഷമണിഞ്ഞ് എത്തിയത്.
വിജയദശമി ആഘോഷ പരിപാടികൾക്കൊപ്പം ആർഎസ്എസ് മുഖപത്രമായ 'കേസരി' വാരികയുടെ പ്രചാരണ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് എസ്. രാജേന്ദ്രൻ നിർവ്വഹിച്ചു. ഹൈറേഞ്ചിലെ സിപിഎമ്മിന്റെ ഏറ്റവും ശക്തനായ മുഖമായിരുന്ന ഒരു മുൻ എംഎൽഎ പരസ്യമായി ഗണവേഷം ധരിച്ച് ആർഎസ്എസ് വേദിയിൽ എത്തിയത് രാഷ്ട്രീയ എതിരാളികളെയും അണികളെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്.
തോട്ടം തൊഴിലാളി മേഖലയായ ദേവികുളം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് സിപിഎം ടിക്കറ്റിൽ തുടർച്ചയായി മൂന്ന് തവണ നിയമസഭയിലെത്തിയ നേതാവാണ് എസ്. രാജേന്ദ്രൻ. പാർട്ടിയിലെ താഴെത്തട്ടിൽ നിന്നുവളർന്ന് ദീർഘകാലം സിപിഎമ്മിന്റെ ജില്ലാ-സംസ്ഥാന ഘടകങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, പിന്നീട് നേതൃത്വവുമായി ഉടലെടുത്ത കടുത്ത അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പാർട്ടിയിൽ നിന്ന് അകലുകയായിരുന്നു. സിപിഎം വിട്ടതിന് ശേഷം ബിജെപിയിൽ ചേർന്ന രാജേന്ദ്രൻ, തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരരംഗത്തിറങ്ങുകയും ചെയ്തിരുന്നു.
വർഷങ്ങളോളം ഇടുക്കിയിലെയും പ്രത്യേകിച്ച് മൂന്നാർ, ദേവികുളം മേഖലകളിലെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊണ്ട നേതാവ്, ഗണവേഷം ധരിച്ച് സംഘ്പരിവാർ വേദിയിലെത്തിയത് ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ ചലനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പരിപാടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
Summary
Former CPI(M) leader and three-time Devikulam MLA S. Rajendran created a political buzz by attending an RSS Vijayadashami program dressed in full organizational uniform (ganavesham) in Munnar, Idukki
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

