കണ്ണൂർ നഗരത്തിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പതിനേഴുകാരനായ വിദ്യാർത്ഥി മരിച്ചു

ആശീർവാദ് ആശുപത്രിക്ക് സമീപം രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. തോട്ടട സ്വദേശിയായ പി. മുഹമ്മദ് റബീഹാണ് മരിച്ചത്

Nabeeh
NabeehSpecial Arrangement
Edited by :Damodaran K
Last Updated :27 മേയ് 2026, 12:01 pm IST

കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശിയും നിലവിൽ തോട്ടട വട്ടക്കുളം ഹൈറൂസ് നിവാസിൽ താമസക്കാരനുമായ മുഹമ്മദ് റാഷിദിന്റെ മകൻ പി. മുഹമ്മദ് റബീഹ് (17) ആണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ കണ്ണൂർ നഗരത്തിലെ ആശീർവാദ് ആശുപത്രിക്ക് സമീപമുള്ള പ്രധാന റോഡിലായിരുന്നു അപകടം നടന്നത്. റബീഹിനൊപ്പം സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫെബിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രിയിൽ നഗരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥികളുടെ സ്കൂട്ടറിലേക്ക് ബസ് വന്നിടിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ട്രാഫിക് പോലീസും ചേർന്നാണ് ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചതെങ്കിലും തലയ്ക്ക് വലിയ രീതിയിൽ പരിക്കേറ്റ റബീഹിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. റബീഹിന്റെ മൃതദേഹം നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. നഗരത്തിലെ രാത്രികാല അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാദേശിക വിവരങ്ങൾ. സംഭവത്തിൽ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News Now

Summary

A 17-year-old student, P. Muhammad Rabeeh from Thottada, was killed and his friend Febin was injured after their scooter collided with a bus near Ashirvad Hospital in Kannur city on Tuesday night

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates