കണ്ണൂരിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ വിജയൻ കൂടാളി നിര്യാതനായി
സാമൂഹിക, സാഹിത്യ രംഗങ്ങളിലെ സജീവ സാന്നിധ്യം; സംസ്കാരം ഉച്ചയ്ക്ക് 2-ന് പയ്യാമ്പലത്ത്

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രമുഖ സാംസ്കാരിക, സാഹിത്യ പ്രവർത്തകൻ പി. വിജയൻ കൂടാളി (66) നിര്യാതനായി. കണ്ണൂരിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ പതിറ്റാണ്ടുകളോളം സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) മുൻ സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം, കെ.എസ്.ഡബ്ല്യു.എഫ് കൂടാളി വില്ലേജ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ കൂടാളി വില്ലേജ് പ്രസിഡന്റ്, ബാലസംഘം വില്ലേജ് സെക്രട്ടറി, മട്ടന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൂടാളി ആർട്സ് കോളേജ് അധ്യാപകൻ, കൂടാളി ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി, കൂടാളി വായനശാല പ്രസിഡന്റ്, ദേശാഭിമാനി ഏജന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. കണ്ണൂരിലെ എം.എൻ. വിജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടായിരുന്നു. ഗീതയാണ് ഭാര്യ. മക്കൾ: അനൂപ് (അസി. എഞ്ചിനീയർ, ആയിക്കര ഹാർബർ), ഡോ. ആതിര. മരുമക്കൾ: ഹർഷ് (കതിരൂർ), അനുഷ (എറണാകുളം). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.
Prominent cultural and literary activist from Kannur, P. Vijayan Koodali (66), passed away; the funeral will be held at Payyambalam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



