
'എല്ലാവര്ക്കും നീതി ലഭിക്കണം, ഇനി ഒരു കുട്ടിക്കും ഈ ഒരു ദുരവസ്ഥ ഉണ്ടാകരുത്'
ജൂണ്‍ 2നാണ് പരിശീലന കേന്ദ്രത്തിന്റെ ഹോസ്റ്റലില്‍ ഐജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

കാസര്‍കോട്: നീറ്റ് പരീക്ഷ ക്രമക്കേടിനേത്തുടര്ന്ന് റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ കാഞ്ഞങ്ങാട് പൂച്ചക്കാട് സ്വദേശി ഐജ ആര് മഹേഷിന്റെ കുടുംബത്തിന് ആശ്വാസമായി വിദ്യാര്‍ഥി യുവജന പ്രക്ഷോഭങ്ങളുടെ വിജയം. രാജ്യ തലസ്ഥാനത്ത് നടന്ന ശക്തമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ അനുകൂലമായ ഫലമുണ്ടായതില്‍ ആശ്വാസമുണ്ടെന്നും എന്നാല്‍ ഇനി ഒരു വിദ്യാര്‍ഥിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഐജയുടെ അമ്മ രാധിക മാധ്യമങ്ങളോട് പറഞ്ഞു.
നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് ആത്മഹത്യ ചെയ്ത 22 വിദ്യാര്‍ഥികളില്‍ കേരളത്തില്‍ നിന്നുള്ള ഏക പെണ്‍കുട്ടിയാണ് ഐജ മഹേഷ്. 'സമര വിജയം ആശ്വാസം നല്‍കുന്നുണ്ട്. ആദ്യമായി പരീക്ഷ എഴുതിയിറങ്ങിയപ്പോള് മകള്‍ വലിയ സന്തോഷത്തിലായിരുന്നു. എന്നാല്‍ പരീക്ഷ റദ്ദാക്കി എന്ന വാര്‍ത്ത കേട്ടതോടെ അവള് തകര്‍ന്നുപോയി. എന്റെ മകള്‍ക്കും ഇതുപോലെ ജീവിതം നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും നീതി ലഭിക്കണം. ഇനി ഒരു കുട്ടിക്കും അല്ലെങ്കില്‍ കുടുംബത്തിനും ഈ ഒരു ദുരവസ്ഥ ഉണ്ടാകരുത്' -രാധിക വിതുമ്പലോടെ പറഞ്ഞു.
രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി എന്നിവര്‍ ഐജയുടെ കുടുംബവുമായി വിഡിയോ കോളിലൂടെ സംസാരിച്ച് അനുശോചനവും പിന്തുണയും അറിയിച്ചു. നീറ്റ് ക്രമക്കേടുകളുടെ ഇരയായി ജീവന് വെടിയേണ്ടിവന്ന ഐജ ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് ഡിവൈഎഫ്ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആവശ്യപ്പെട്ടു.
ജൂണ്‍ 2നാണ് കോട്ടയത്തെ നീറ്റ് പരിശീലന കേന്ദ്രത്തിന്റെ ഹോസ്റ്റലില്‍ ഐജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷ റദ്ദാക്കിയതിലുണ്ടായ കടുത്ത മാനസികസമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
"Everyone must get justice; no other child should ever face this plight"—Mother of Aija Mahesh, who took her own life in anguish over the NEET irregularities
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എല്ലാം ഉത്സവങ്ങളും എല്ലാ ജനങ്ങളുടേതുമാണ്'; ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരുപരീക്ഷ കൂടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍


