അമ്മയെ നഷ്ടപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത്ഭുതം പോലെ നീ വന്നു; ജീവിതം എനിക്ക് നല്‍കിയ സമ്മാനം: ഹൃദയം തൊട്ട് അനശ്വരയുടെ അമ്മ

എന്റെ കിങ്ങിണി, നിന്റെ ജീവിതം എന്നും സന്തോഷവും സ്‌നേഹവും നിറഞ്ഞതാകട്ടെ

Anaswara Rajan and Usha Rajan
Anaswara Rajan and Usha Rajan
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :9 സെപ്റ്റംബർ 2026, 10:48 am IST

മകളുടെ ജന്മദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടി അനശ്വര രാജന്റെ അമ്മ. ബാലതാരമായി കടന്നു വന്ന് ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് അനശ്വര. മകള്‍ക്കുള്ള അമ്മയുടെ ജന്മദിനാശംസ ആരാധകരുടെ ഉള്ളു തൊടുകയാണ്. ജീവിതം തനിക്ക് നല്‍കിയ സമ്മാനമാണ് അനശ്വരയെന്നാണ് അമ്മ പറയുന്നത്.

തന്റെ അമ്മ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അനശ്വര ജനിച്ചത്. മകള്‍ ജീവിതത്തിലേക്ക് വന്നത് ഇന്നും അത്ഭുതം പോലെയാണെന്നും ഉഷ രാജന്‍ പറയുന്നു. ഇന്ന് തന്റെ കഴിവു കൊണഅട് ഒരുപാട് പേരുടെ ഹൃദയം കീഴടക്കുന്നത് കാണുമ്പോള്‍ തനിക്ക് അഭിമാനമുണ്ടെന്നും അനശ്വരയുടെ അമ്മ പറയുന്നു. ആ വാക്കുകളിലേക്ക്:

ചില ജന്മങ്ങള്‍ അങ്ങനെയാണ്. ജീവിതത്തിലെ ഏറ്റവും വലിയൊരു നഷ്ടത്തിന്റെ വേദനയില്‍ നിന്ന്, അതേ ഹൃദയത്തിലേക്ക് ഒരു പുതിയ വെളിച്ചമായി കടന്നുവരും. ഇന്നും ആ ഒരു സമയം കടന്നുപോകാന്‍ ബുദ്ധിമുട്ടുന്നുണ്ട്. എന്റെ അമ്മയെ നഷ്ടപ്പെട്ട് ഒരാഴ്ച മാത്രം കഴിഞ്ഞപ്പോള്‍ നീ എന്റെ ജീവിതത്തിലേക്ക് വന്നത് ഇന്നും എനിക്ക് ഒരു അത്ഭുതം പോലെയാണ്. അന്ന് നിന്നെ കൈകളില്‍ ചേര്‍ത്തുപിടിച്ചപ്പോള്‍, ജീവിതം എനിക്ക് തിരികെ തന്നൊരു സമ്മാനം പോലെയായിരുന്നു നീ.

എനിക്ക് അമ്മ തന്ന കരുതലും സ്‌നേഹവും ഇന്ന് എനിക്ക് നിന്നില്‍ നിന്നും കിട്ടുന്നുണ്ട്. ഇന്ന് നീ വളര്‍ന്ന് നിന്റെ കഴിവുകൊണ്ട് ഒരുപാട് പേരുടെ ഹൃദയം കീഴടക്കുന്നത് കാണുമ്പോള്‍, ഒരു അമ്മ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം - നിന്നെയോര്‍ത്ത് എനിക്ക് എന്നും അഭിമാനമാണ്. Happy Birthday, എന്റെ കിങ്ങിണി. നിന്റെ ജീവിതം എന്നും സന്തോഷവും സ്‌നേഹവും നിറഞ്ഞതാകട്ടെ. എപ്പോഴും നിന്റെ പുഞ്ചിരിക്കുന്ന മുഖം മാത്രം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അമ്മയുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും നിനക്കൊപ്പമുണ്ട്.

News Now

Summary

Mother Usha Rajan pens an heartfelt birthday wish for Anaswara Rajan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics