
മാലോം സ്വദേശി സനീഷിനെ ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചു; പിഴയടച്ചില്ലെങ്കിൽ അധികതടവ്
News Now
തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

കാഞ്ഞങ്ങാട്: ഏഴുവയസ്സുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാലോം അതിരുമാവ് പാപ്പിനി വീട്ടിൽ പി. സനീഷിനെയാണ് (33) ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം.
വിവിധ വകുപ്പുകളിലായാണ് ശിക്ഷാവിധി. പോക്സോ ആക്ട് പ്രകാരം 30 വർഷം കഠിനതടവും 50,000 രൂപ പിഴയും ആണ് ശിക്ഷ. (പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികതടവ്).ഇതുകൂടാതെ ഐപിസി 449 പ്രകാരം 10 വർഷം കഠിനതടവും 10,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികതടവ്).
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023 മുതൽ വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി സമയങ്ങളിൽ കുട്ടി താമസിക്കുന്ന വീട്ടിലെത്തുന്ന പ്രതി, കുട്ടി ഉറങ്ങുമ്പോൾ തൊട്ടടുത്ത മുറിയിലേക്ക് എടുത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസിൽ അന്നത്തെ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Summary
Court sentences man to 40 years rigorous imprisonment in 7-year-old girl POCSO case in Kanhangad
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

