
ഡ്യൂട്ടിക്കിടെ പൊലീസ് ഇൻസ്പെക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും
പ്രതിക്ക് ജാമ്യം നൽകാതെ വിചാരണ പൂർത്തിയാക്കി
തൃശൂർ:ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടിപി ഫർഷാദിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയ്ക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും. തൃശ്ശൂർ പടവരാട് സ്വദേശിയായ 'മാരി' എന്ന അനന്തുവിനെയാണ് (27) തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി-II ജഡ്ജി രമ്യ ആർ. മേനോൻ കഠിനതടവിന് ശിക്ഷിച്ചത്.
2024 ഡിസംബർ 5-നായിരുന്നു സംഭവം അരങ്ങേറിയത്. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അനന്തു പടവരാട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തെ ഫാമിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ഇൻസ്പെക്ടർ ടിപി ഫർഷാദും സംഘവും ഇയാളെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്. കുട്ടനെല്ലൂർ, പടവരാട്, പുത്തൂർ സ്കൂളിന് മുന്നിൽ എന്നിവടങ്ങളിലടക്കം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയ നിരവധി അക്രമക്കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.
പൊലീസ് വളഞ്ഞതോടെ ഇൻസ്പെക്ടറെ കൊന്നു കളയുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ പ്രതി ഫർഷാദിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ഇൻസ്പെക്ടർ ഫർഷാദിനെ ഒല്ലൂരിലെ മിഡാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് വിദഗ്ദ്ധ ചികിത്സ നൽകി ജീവൻ രക്ഷിച്ചത്.
ലഹരിമരുന്ന് ഇടപാടുകളും വധശ്രമങ്ങളും ഉൾപ്പെടെ പത്തൊൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കേസിന്റെ വിചാരണാ വേളയിലൊരിക്കൽ പോലും കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
In a stringent verdict, Thrissur Fast Track Special Court-II Judge Ramya R. Menon sentenced a notorious history-sheeter, 27-year-old Ananthu alias Mari, to 42 years of rigorous imprisonment and imposed a fine of Rs 4 lakh for attempting to murder Ollur Police Inspector T.P. Farshad while on official duty
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും; ശിക്ഷ വിധിച്ചത് 12 വർഷത്തിന് ശേഷം

സുഹൃത്തിനെ അടിച്ചുകൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
