
കർക്കടക വാവുബലി: തൃക്കണ്ണാട് ക്ഷേത്രത്തിൽ കനത്ത മഴയത്തും പിതൃതർപ്പണത്തിനായി ആയിരങ്ങളെത്തി
പുലർച്ചെ നാലുമണി മുതൽ ചടങ്ങുകൾ; ശീവേലി സമയത്തിൽ മാറ്റം; സുരക്ഷയൊരുക്കി കോസ്റ്റ് ഗാർഡും പൊലീസും

കാഞ്ഞങ്ങാട്: കർക്കടക വാവ് ദിനത്തിൽ കാസർഗോഡ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ പിതൃതർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങളെത്തി. കനത്ത മഴയെപ്പോലും അവഗണിച്ച് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ ഭക്തർ പുലർച്ചെ നാലു മണി മുതൽ ബലികർമ്മങ്ങളുടെ ചടങ്ങുകൾക്കായി അണിനിരന്നു. ക്ഷേത്രം മേൽശാന്തി നവീൻചന്ദ്ര കായർത്തായ, പുരോഹിതൻ രാജേന്ദ്ര അരളിത്തായ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം പുരോഹിതന്മാരാണ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് രാവിലെ എട്ട് കൗണ്ടറുകൾ വഴി രസീതുകൾ വിതരണം ചെയ്തു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാവിലെ 7.30-ന് നടക്കേണ്ട ശീവേലി 5.30-ന് തന്നെ പൂർത്തിയാക്കിയിരുന്നു.

Vavu Bali |Kasargod
നടരാജ മണ്ഡപത്തിൽ നിന്ന് അരിയും പൂവും വാങ്ങി പന്തലിലും അഗ്രശാലയിലുമായി ബലികർമങ്ങൾ പൂർത്തിയാക്കിയ ശേഷം ഭക്തർ കടപ്പുറത്തെത്തി കാക്കകൾക്ക് ബലിച്ചോറ് സമർപ്പിച്ചു. തുടർന്ന് കടൽവെള്ളം തലയിൽ തളിച്ച ശേഷം ക്ഷേത്രക്കുളത്തിൽ മുങ്ങി നിവർന്ന് പ്രാർത്ഥിച്ചാണ് ഭക്തർ മടങ്ങിയത്. കടലേറ്റ സാധ്യത കണക്കിലെടുത്ത് പൊലീസും കോസ്റ്റ് ഗാർഡും ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തീരത്ത് സജ്ജമായിരുന്നു. അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്, ആരോഗ്യവകുപ്പ്, മത്സ്യത്തൊഴിലാളികൾ, ക്ഷേത്ര സമിതികൾ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്. ക്ഷേത്രത്തിലെത്തിയ ഭക്തർക്കായി ലഘുഭക്ഷണവും ശുദ്ധജലവും വിതരണം ചെയ്തു. കർക്കടക വാവ് തിഥി തുടരുന്നതിനാൽ അടുത്ത ദിവസവും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Despite heavy rain, thousands of devotees gathered at the Trikkannad Tryambakeshwara Temple in Kanhangad, Kasaragod, to offer Karkidaka Vavu Bali Tharpanam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കർക്കടക വാവിൽ പിതൃപുണ്യത്തിനായി പതിനായിരങ്ങൾ ബലിതർപ്പണം നടത്തി; കണ്ണൂരിൽ കടൽത്തീരങ്ങളിലും ക്ഷേത്രങ്ങളിലും വൻ തിരക്ക്
കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം നിയന്ത്രണത്തിലുള്ള വായനശാലകൾ; വിവാദം
