
കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം നിയന്ത്രണത്തിലുള്ള വായനശാലകൾ; വിവാദം
പണം കണ്ടെത്തുന്നത് ഓണസദ്യയ്ക്ക്; ചാലഞ്ചുമായി പടിയൂരിലെ രണ്ട് ഗ്രന്ഥാലയങ്ങൾ; സോഷ്യൽ മീഡിയയിൽ സജീവ ചർച്ച
കണ്ണൂർ: കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് വായനശാലകൾ രംഗത്തെത്തിയത് വിവാദമാകുന്നു. ഇരിക്കൂർ മേഖലയിൽ പ്രവർത്തിക്കുന്ന പടിയൂരിലെ കരവൂർ എകെജി വായനശാല ആൻഡ് ഗ്രന്ഥാലയം, നിടിയോടി ഗ്രാമോദ്ധാരണ വായനശാല എന്നിവയുടെ നേതൃത്വത്തിലാണ് ഈ ചാലഞ്ച് സംഘടിപ്പിക്കുന്നത്. ഒരു കിലോ പന്നിയിറച്ചിക്ക് 370 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം വരാനിരിക്കുന്ന ഓണസദ്യ ഒരുക്കുന്നതിനും ഓണാഘോഷ പരിപാടികൾ നടത്തുന്നതിനും ഉപയോഗിക്കുമെന്നാണ് ക്ലബ്ബ് ഭാരവാഹികളുടെ വിശദീകരണം.
കർക്കടക വാവ് പിതൃതർപ്പണ ദിനത്തിൽ തന്നെ സിപിഎം നിയന്ത്രണത്തിലുള്ള സാംസ്കാരിക കേന്ദ്രങ്ങളും ക്ലബ്ബുകളും പന്നിയിറച്ചി വിതരണം ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഇത്തരമൊരു ദിവസം തന്നെ ചലഞ്ചിനായി തെരഞ്ഞെടുത്തതാണ് ചർച്ചയാകുന്നത്.
അതേസമയം, സിപിഎം അനുകൂല ചാരിറ്റബിൾ സംഘടനയായ ഐആർപിസി പയ്യാമ്പലത്ത് ബലി തർപ്പണത്തിനെത്തുന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തർപ്പണത്തിനെത്തുന്നവർക്ക് ചായ, ചെറുകടി, പാർക്കിങ്, മെഡിക്കൽ സഹായം എന്നിവയാണ് ഐആർപിസിയുടെ നേതൃത്വത്തിൽ നൽകുന്നത്. സേവാഭാരതിക്ക് സമാനമായ രീതിയിൽ പി. ജയരാജൻ രൂപീകരിച്ച ഐആർപിസി വർഷങ്ങളായി പയ്യാമ്പലത്ത് ബലി തർപ്പണ ദിനത്തിൽ സേവന പ്രവർത്തനങ്ങളുമായി സജീവമാണ്. മുൻപ് പി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിൽ ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും ബദലായി സി.പി.എം പ്രവർത്തകർ മതേതര ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നു
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Two CPM-controlled libraries in Irikkur, Kannur, have courted controversy by organizing a 'Pork Challenge' on Karkidaka Vavu.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

