
കേസ് നടത്തിപ്പിന് എല്ലാ സഹായവും നൽകുമെന്നും പ്രഖ്യാപനം

News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 76 lottery result

മലപ്പുറത്തെ ഫുട്ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും അഭിനയിക്കാന്‍ അവസരം; 'വിസില്‍' ഉയരുന്നു

ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് പ്രസംഗിച്ചതിന് പിന്നാലെ തലയിലേക്ക് ഭീമൻ കുരിശുരൂപം വീണു; കുർബാനയ്ക്കിടെ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം

1075 ബിഎച്ച്പി കരുത്ത്, വരുന്നു ഫെരാരിയുടെ ഇലക്ട്രിക് കാർ ഇന്ത്യയില്‍; രണ്ട് ഷോറൂമുകള്‍ ഉടന്‍

പാലക്കാട്: സംസ്ഥാനത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾക്ക് ഉടൻ സർക്കാർ ജോലി നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികളിൽ ഒരാൾക്ക് ജോലി നൽകണമെന്ന് വിചാരണ കോടതിയുടെ നിർദ്ദേശമുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അടുത്തദിവസം തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനത്തിലെത്തുമെന്നും, കേസ് നടത്തിപ്പ് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സർക്കാർ കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി ഉത്തരവിന്റെ പകർപ്പ് സഹിതം കുടുംബം നിവേദനം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം അറിയിക്കാമെന്ന് മന്ത്രി തങ്ങളോട് നേരിട്ട് ഉറപ്പുനൽകിയതായും സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു. മൂത്ത സഹോദരിയുടെ നിർദ്ദേശപ്രകാരം ഇളയ മകൾ അഖിലയ്ക്കാണ് സർക്കാർ ജോലി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എ. തങ്കപ്പന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിന് എത്തിയപ്പോഴാണ് മാധ്യമങ്ങളോട് ആഭ്യന്തരമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം അരങ്ങേറിയത്. സുധാകരൻ (56), അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി (75) എന്നിവരെ പ്രതിയായ ചെന്താമര അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിലും ഈ ചെന്താമര തന്നെയാണ് പ്രതി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇയാൾ സുധാകരനെയും വൃദ്ധയായ മാതാവിനെയും കൊലപ്പെടുത്തിയത്. അനാഥരായ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ജോലി നൽകണമെന്ന ആവശ്യം ഇതോടെയാണ് ഉയർന്നുവന്നത്.
Summary
Ramesh Chennithala announced that the government will soon provide a government job to the daughter of Sudhakaran, who was murdered along with his mother in the sensational Nenmara double murder case
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്; പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് കോടതി'; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി
