ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെരാരി ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

Ferrari car
Ferrari carSource by : file
Last Updated :19 October 2026, 3:03 pm IST
Guest Author :Dhanoj AM

News Now

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെരാരി ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി വരുംമാസങ്ങളില്‍ തന്നെ പുതിയ രണ്ട് ഷോറൂമുകള്‍ കൂടി തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

നിലവില്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ ഫെരാരിക്ക് ഷോറൂമുകള്‍ ഉണ്ട്. ചെന്നൈയിലും അഹമ്മദാബാദിലുമാണ് പുതിയ ഷോറൂമുകള്‍ വരുന്നത്. വിവിധ കാലഘട്ടങ്ങളിലെ ഫെരാരി മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന യൂണിവേഴ്‌സോ ഫെരാരി ഇന്ത്യയുടെ ഉദ്ഘാടന വേദിയിലാണ് ഈ പ്രഖ്യാപനം. നവംബര്‍ ഒന്നുവരെയാണ് പ്രദര്‍ശനം. 1968ലെ ഡെയ്‌ടോണ മുതലുള്ള മോഡലുകള്‍ പ്രദര്‍ശനത്തിന് ഉണ്ട്.

ഈ പ്രദര്‍ശനത്തിന്റെ ഏറ്റവും വലിയ ആകര്‍,ണം ഫെരാരിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ലൂസ് ഇവിയുടെ ഇന്ത്യയിലെ അവതരണമായിരുന്നു. ഫെരാരിയുടെ ആദ്യത്തെ അഞ്ച് സീറ്റര്‍ വാഹനം കൂടിയാണിത്. 1075 ബിഎച്ച്പി കരുത്തും 990 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ വിലയോ ബുക്കിങ് തീയതിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2027ന്റെ തുടക്കത്തില്‍ ഇത് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary

Ferrari to Open Two New Showrooms in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates