മരക്കൊമ്പുകളിൽ രണ്ട് കുഞ്ഞുങ്ങൾ

Leopard and Cubs Spotted
Leopard and Cubs Spotted
Last Updated :13 October 2026, 11:19 am IST
Guest Author :Damodaran K

News Now

പാലക്കാട്: നെന്മാറ അളുവശേരി പോക്കാമടക്ക് സമീപം ജനവാസ മേഖലയിൽ പുലിയെയും രണ്ട് കുട്ടികളെയും കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് പ്രദേശവാസികൾ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നെല്ലിയാമ്പതി വനമേഖലയോട് ചേർന്നുനിൽക്കുന്ന ആവനാട് കുന്നിന് സമീപമുള്ള പോക്കാമട കുന്നിന് താഴെയാണ് പുലിയെ കണ്ടത്.

പ്രത്യേക ശബ്ദത്തിലുള്ള മുരൾച്ച കേട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് രണ്ട് മരങ്ങളുടെ കൊമ്പുകളിൽ വെച്ചിരിക്കുന്ന രീതിയിൽ രണ്ട് പുലിക്കുട്ടികളെ ആദ്യം കണ്ടത്. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ വലിയ പുലിയെയും സമീപത്തായി പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ പ്രദേശത്ത് വിശദമായ പരിശോധന നടത്തുകയും പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പടക്കം പൊട്ടിച്ച് പുലിയെയും കുട്ടികളെയും വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിലാണ് വനം വകുപ്പ് അധികൃതർ

Summary

A female leopard and its two cubs were spotted near human habitation at Pokkamada in Aluvassery near Nenmara on Tuesday morning,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates