
കേരളത്തിന്റെ ഇഎസ്എ പരിധി വീണ്ടും കുറയ്ക്കണം; ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍
കരട് വിജ്ഞാപനത്തിലുള്ള 9993.7 ചതുരശ്ര കിലോമീറ്ററില്‍ നിന്നും കുറച്ച് 8590.69 ച.കി.മി. ആയി നിര്‍ണയിക്കണമെന്നാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍. പരിസ്ഥിതി ലോല മേഖലാ വിസ്തൃതി കുറയ്ക്കണം. തോട്ടങ്ങളെയും കൃഷി സ്ഥലങ്ങളെയും ജനവാസ മേഖലകളെയും പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടും, വന മേഖലകളില്‍ മാത്രം ഇഎസ്എ നിര്‍ണയിച്ചുകൊണ്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
കേരളത്തിന്റെ പരിസ്ഥിതി ലോല മേഖല 9993.7 ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ 9,107 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര മേഖലയുമാണ്. 2014 മുതല്‍ 2026 ജൂലൈ 27 വരെ പ്രസിദ്ധീകരിച്ചിട്ടുള്ള ഏഴു കരട് വിജ്ഞാപനങ്ങളിലും കേരളത്തിന്റെ ഇഎസ്എ, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പ്രസിദ്ധീകരിച്ച 13,108 ച. കി. മി. അല്ലെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ നിന്നും ഇഎസ്എ 9993 ആക്കി കുറയ്ക്കാന്‍ കേരളത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.
വനേതര പ്രദേശമെന്ന് വിജ്ഞാപനത്തില്‍ പറയുന്ന 886.7 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവായിക്കിട്ടിയാല് കേരളത്തിന്റെ അവശേഷിക്കുന്ന ആശങ്ക പൂര്‍ണമായി പരിഹരിക്കപ്പെടും. ജനവാസമേഖലകളെയും തോട്ടങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ വാദം. കേരളത്തിന്റെ ഇഎസ്എ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണെന്നും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
എന്നാല്‍ കേരളത്തിന്റെ ഇഎസ്എ കരട് വിജ്ഞാപനത്തിലുള്ള 9993.7 ചതുരശ്ര കിലോമീറ്ററില്‍ നിന്നും കുറച്ച് 8590.69 ചതുരശ്ര കിലോമീറ്ററായി നിര്‍ണയിക്കണമെന്നാണ് കേരള സര്‍ക്കാര്‍ ആവശ്യം ഉന്നയിക്കുന്നത്. ജനവാസ മേഖകളെയും തോട്ടങ്ങളെയും ഒഴിവാക്കി, വനമേഖലിയല്‍ മാത്രം ഇഎസ്എ നിര്ണയിച്ചുകൊണ്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവെന്നും, പരിഹാര നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുവെന്നും മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര പരിസ്ഥിതി ലോല പ്രദേശങ്ങളായി ( ഇഎസ്എ) കേന്ദ്രത്തിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയ 131 വില്ലേജുകളില്‍ 33 എണ്ണത്തെ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ നാലു വില്ലേജുകള്‍ പൂര്‍ണമായും, ഇടുക്കി ജില്ലയിലെ 51 വില്ലേജുകളില്‍ പകുതിയിലേറെയും ഒഴിവാക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Kerala's ESA limit must be reduced further; government seeks exclusion of inhabited areas
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇഎസ്എയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ തീരുമാനത്തിലേക്ക് ഉറ്റുനോക്കി ഹൈറേഞ്ച്
പരിസ്ഥിതി ലോല മേഖല: ഇടുക്കിയിലെ പഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭ; ജനവാസമേഖലകളെ ഒഴിവാക്കാൻ കേന്ദ്രത്തിനെതിരെ പ്രമേയം




