
പാലക്കാട് നഗരവാസികളുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമായി: കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചു
രമേഷ് പിഷാരടി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു; പ്രഖ്യാപിച്ച 111 ദിന കർമ്മപരിപാടിയുടെ ഭാഗമായി പദ്ധതി

പാലക്കാട്: പാലക്കാട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കെ.എസ്.ആർ.ടി.സിയുടെ പുതിയ സിറ്റി സർക്കുലർ സർവീസുകൾക്ക് തുടക്കമായി. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വളപ്പിൽ നടന്ന ചടങ്ങിൽ രമേഷ് പിഷാരടി എംഎൽഎ സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. നഗരവാസികളുടെ ദീർഘകാലമായുള്ള പ്രധാന ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. എംഎൽഎ പ്രഖ്യാപിച്ച 111 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രധാന പദ്ധതി കൂടിയാണിത്. എംഎൽഎയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പദ്ധതിക്കായി പുതിയ ബസ് അനുവദിച്ചു നൽകിയത്.
മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ സ്കൂൾ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, പാലക്കാട് കെഎസ്ആർടിസി ഡിപ്പോ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ കോർത്തിണക്കിയാണ് ബസിനായുള്ള റൂട്ട് തയാറാക്കിയിട്ടുള്ളത്. സിറ്റി സർക്കുലർ സർവീസിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ വിജയിക്കുന്ന മുറയ്ക്ക് കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ നടപടിയെടുക്കുമെന്ന് ചടങ്ങിൽ എംഎൽഎ വ്യക്തമാക്കി.
WHAT TO READ NEXT
കഴുതപ്പാലിൽ നിന്ന് സോപ്പുകൾ; വ്യത്യസ്ത സംരംഭവുമായി ഇരുപത്തിരണ്ടുകാരൻ
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Addressing a long-pending demand of urban commuters, KSRTC launched a new City Circular Service linking key transit hubs and major landmarks in Palakkad town.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

വനിതാ അഭിഭാഷകയുടേതടക്കം 11 പരാതികൾ, ഒപ്പം മൂന്ന് മണ്ഡലങ്ങളിലെ തോൽവിയും 67,000 വോട്ടിന്റെ ചോർച്ചയും: ഇഎൻ സുരേഷ് ബാബുവിന്റെ കസേര തെറിച്ചതിന് പിന്നിൽ...

പാലക്കാട് സിപിഎമ്മിൽ വൻ അഴിച്ചുപണി: ഇഎൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; മുൻ എംഎൽഎ വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി

