
കള്ള് ഷാപ്പിന് മുന്നിൽ വെച്ച് ക്രൂരമർദനം; ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

പാലക്കാട്: മൂലത്തറയിൽ ഭിക്ഷാടകനെ ക്രൂരമായി തല്ലിക്കൊന്ന നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ മീനാക്ഷിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. മൂലത്തറ ഡാമിന് സമീപത്തെ കള്ള് ഷാപ്പിന് മുന്നിൽ വെച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്.
WHAT TO READ NEXT

കണ്ണൂരിൽ വിമാനങ്ങൾ താഴ്ന്നു പറക്കും; ആശങ്ക വേണ്ട
ഞായറാഴ്ച രാവിലെ കള്ള് ഷാപ്പിന് സമീപം ഭിക്ഷാടകനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ നാട്ടുകാരാണ് ആദ്യം കണ്ടെത്തുന്നത്. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
WHAT TO READ NEXT

നാട്ടികയിലെ ടോൾ പിരിവിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി
പോസ്റ്റ്മോർട്ടത്തിലാണ് ക്രൂരമായ മർദനത്തെ തുടർന്നാണ് മരണമെന്നും സംഭവം കൊലപാതകമാണെന്നും സ്ഥിരീകരിച്ചത്. ഇതോടെ മീനാക്ഷിപുരം പൊലീസ് സംഘം പ്രദേശത്ത് കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Summary
A beggar was allegedly beaten to death in front of a toddy shop near Moolathara Dam in Palakkad on Saturday night
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കുളപ്പുള്ളിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ; പിന്നാലെ കൊപ്പത്ത് പരിശോധന, 17.8 ഗ്രാം ലഹരിമരുന്നും അഞ്ച് ലക്ഷം രൂപയും പിടികൂടി
