
നിർണ്ണായകമായത് സഹയാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ ; ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
മഡ്ഗാവ് - എറണാകുളം എക്സ്പ്രസിൽ പട്ടാമ്പിക്കടുത്ത് വെച്ചായിരുന്നു അതിക്രമം

ഷൊർണൂർ: ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രാജസ്ഥാൻ സ്വദേശിയെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ കരൗളി സ്വദേശിയായ സതീഷ് കുമാർ മീണയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഷൊർണൂർ ജംഗ്ഷനിൽ എത്തിയ മഡ്ഗാവ് - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ വച്ചായിരുന്നു അതിക്രമം.
കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു പരാതിക്കാരിയായ യുവതി. യുവതിയുടെ തൊട്ടടുത്തിരുന്ന സതീഷ് കുമാർ മീണ, ട്രെയിൻ പട്ടാമ്പി സ്റ്റേഷന് സമീപമെത്തിയപ്പോൾ അതിക്രമം നടത്തുകയായിരുന്നു.
ഈ സമയം എതിർവശത്തെ സീറ്റിലിരുന്ന സഹയാത്രക്കാരൻ തന്റെ മൊബൈൽ ഫോണിൽ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തി. യിനിൽ വെച്ച് തന്നെ യുവതി റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയും, സഹയാത്രക്കാരൻ നൽകിയ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തു. ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ ഷൊർണൂർ റെയിൽവേ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സതീഷ് കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
A Rajasthan native, Satish Kumar Meena, was arrested by the Shoranur Railway Police following a complaint from a female passenger who was sexually assaulted on board the Madgaon-Ernakulam Express. A co-passenger captured video evidence of the assault, which helped the police apprehend the accused as the train arrived at Shoranur Junction.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

