ചാലക്കുടിയിൽ സ്കൂൾ അടുക്കള കാട്ടാന തകർത്തു; പാത്രങ്ങളും ഭക്ഷണസാധനങ്ങളും വലിച്ച് പുറത്തിട്ടു

പൊരിങ്ങൽകുത്ത് എൽ.പി സ്കൂളിലാണ് സംഭവം; വനംവകുപ്പിന്റെ നിഷ്ക്രിയത്വത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Elephant Attack TSR
Elephant Attack TSR
Edited by :Damodaran K
Last Updated :13 ഓഗസ്റ്റ് 2026, 6:07 pm IST

ചാലക്കുടി: പൊരിങ്ങൽകുത്ത് എൽ.പി സ്കൂളിന്റെ അടുക്കള കാട്ടാന തകർത്തു. സ്കൂൾ അടുക്കളയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന കാട്ടാന പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും വലിച്ച് പുറത്തിട്ട് നശിപ്പിച്ചു. രാത്രിയിലുണ്ടായ സംഭവത്തെ തുടർന്ന് ബഹളം കേട്ടെത്തിയ നാട്ടുകാർ പാട്ട കൊട്ടിയും പടക്കമെറിഞ്ഞുമാണ് ആനയെ വനത്തിലേക്ക് ഓടിച്ചുവിട്ടത്.

ആക്രമണം പകൽ സമയത്തല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ പ്രദേശത്ത് കുറച്ചുകാലമായി കാട്ടാനശല്യം രൂക്ഷമായി തുടരുന്നത് പ്രദേശവാസികളിലും രക്ഷിതാക്കളിലും വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ആന ഭയം കാരണം കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പോലും രക്ഷിതാക്കൾ മടിക്കുന്ന സാഹചര്യമാണുള്ളത്. സ്കൂൾ പരിസരത്ത് തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണം സംബന്ധിച്ച് വനംവകുപ്പിന് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി. വന്യജീവി ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

News Now

Summary

A wild elephant vandalised the kitchen of Poringalkuthu LP School in Chalakudy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates