തൃശ്ശൂർ മരത്താക്കരയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ചു; 9 പേർക്ക് പരിക്ക്
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: മരത്താക്കരയില്‍ ടോറസ് ലോറിയ്ക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് 9 പേർക്ക് പരുക്ക്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
ബസ് യാത്രക്കാർക്കാണ് പരിക്കേറ്റത്. രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. ചേര്‍ത്തലയില്‍ നിന്നും പഴനിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിയ്ക്ക് മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ്വാന്‍ അപ്രതീക്ഷിതമായി നിര്‍ത്തിയതോടെ പിന്നില്‍ വന്ന ടോറസ് ലോറിയും കെഎസ്ആര്‍ടിസി ബസും അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ തൃശ്ശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കുണ്ട്. അപകടത്തില്‍പെട്ട ബസിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ഒല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Nine passengers were injured after a KSRTC bus rammed into the rear of a Taurus lorry on the National Highway at Marathakkara in Thrissur on Saturday morning
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഭാര്യ നൽകിയ കൊട്ടേഷൻ: തൃശ്ശൂരിലെ ലോഡ്ജിൽ കയറി യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു; ഒപ്പമുണ്ടായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേർ പിടിയിൽ
പാർട്ടിയിൽനിന്ന് യുവാക്കൾ അകലുന്നു; ഘടകങ്ങൾ നിർജീവം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി


