'മറുകരയുടെ ആത്മഗതങ്ങള്‍'- മോഹന്‍ കുമാര്‍ പി എഴുതിയ കവിത
ഷോപ്പിംഗിനിടയില്ശ്രീകാര്യത്ത് വച്ച് കൊറോണ വന്നു മരിച്ചവളെ പരിചയപ്പെടുന്നുബീച്ച് റോഡില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികള്അണ്ണാറക്കണ്ണന്മാരെ എറിഞ്ഞിടുന്നു
ഷോപ്പിംഗിനിടയില്‍
ശ്രീകാര്യത്ത് വച്ച് കൊറോണ വന്നു
മരിച്ചവളെ പരിചയപ്പെടുന്നു
ബീച്ച് റോഡില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍
അണ്ണാറക്കണ്ണന്മാരെ എറിഞ്ഞിടുന്നു
ഒന്ന് ചില് ചില് ശബ്ദത്തില്‍
ഒരു പറക്കും കുതിര
ആരാച്ചാരുടെ ആത്മഗതത്തിന്റെ നടുവില്‍
ശ്വാസം മുട്ടിയാണ് കവിത മരിച്ചതെന്ന്
ഉടല് ഭാഷ്യം
ചിത്തരോഗാശുപത്രിയിലെ മറവിയെ
ഓര്‍മ്മയെന്നോ
ഓര്‍മ്മയെ മറവിയെന്നോ
ഒരു കവിതപോലും എഴുതാതെ
മരിച്ചുപോകുന്ന
എത്രയോ കവികള്‍!
എന്റെ മൃതദേഹത്തിന് അടുത്തിരുന്ന്
കരയുന്ന കാഴ്ചക്കാരനായ എന്നോട്
കടത്ത് കൂലി ചോദിക്കുന്ന
അജ്ഞാതനായ തോണിക്കാരാ...
എന്നെ മറവിയുടെ മറുകര തൊട്ടുകാണിക്കൂ
ഞാന്‍ കരഞ്ഞുതീര്‍ക്കട്ടെ എന്നെ
ഈശ്വരാ,
ഇരുട്ടിന്റെ ആരൂഢമാണോ
പ്രജ്ഞാനം ഒരു വെളിപാട്
അജ്ഞാനമെന്ന അബോധമാണോ
സഞ്ചാരപഥങ്ങളിലൊക്കെ
എന്നെ കരയിച്ച ഞാന്‍!
കടത്തുകൂലിയില്ലാത്ത ഞാന്‍ ത്രിശങ്കുവില്‍
തപ്പി നടന്നിട്ടും നടന്നിട്ടും നടന്നുതീരാത്ത
മറുകരയുടെ ആത്മഗതങ്ങള്‍
ഷോപ്പിംഗിനിടയില്‍ കൊറോണ വന്നു മരിച്ച
ശ്രീകാര്യത്തെ പെണ്‍കുട്ടി
മറുകരയില്‍ കടത്തുകൂലിയുമായി എന്നെയും കാത്ത് നില്ക്കുന്നു
സമയം കാലമെന്ന തേര്‍ഡ് ഡിമെന്‍ഷനില്‍
ഒരിക്കല്‍ അബദ്ധത്തിലെങ്കിലും
പ്രവേശിച്ചിട്ടുണ്ടാകുമോ?
ഫോര്‍ത്ത് ഡിമെന്‍ഷനില്‍
കാലം വെറും കാഴ്ചക്കാരനാകുമോ?
ഇപ്പോള്‍
ഫോര്‍ത്ത് ഡിമെന്‍ഷനില്‍ ചില് ചില്
കവിത വായിക്കുന്ന അണ്ണാറക്കണ്ണന്മാര്
പറക്കും തളികകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



