
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ഹിന്ദി ടീസർ പുറത്തിറങ്ങി. മലയാളം ടീസർ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ഹിന്ദി ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം 26 ലക്ഷത്തിലധികം പേർ മലയാളത്തിൽ ടീസർ കണ്ടുകഴിഞ്ഞു. ഹിന്ദിക്കു പുറമെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ടീസറുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ചിത്രത്തിന്റെ നിർമാതാക്കളായ കാവ്യ ഫിലിം കമ്പനിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. മലയാളത്തില് ഇതേ വരെ നിര്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണ് മാമാങ്കം എന്നാണ് അണിയറപ്രവര്ത്തകര് അവകാശപ്പെടുന്നത്.
മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. ഉണ്ണി മുകുന്ദന്, ബാല താരം അച്യുതന് എന്നിവരാണ് ടീസറില് നിറഞ്ഞു നില്ക്കുന്നത്. ടീസറിന്റെ ഒടുവില് എതിരാളിയുടെ തലയില് ചവിട്ടി ഉയരുന്ന യോദ്ധാവായ മമ്മൂട്ടിയെയാണ് കാണാനാകുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര് രാമകൃഷ്ണനാണ്. കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ് അറോറ, സുദേവ് നായര്, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്. കണ്ണൂര്,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമണ് എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമ നവംബർ 21ന് തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


