
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ഇന്ന് നാല് തമിഴ് ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. ധനുഷ് നായകനായി എത്തുന്ന മാരി 2, ജയം രവി ചിത്രം അടങ്ക മറു, ശിവകാര്ത്തികേയന് ചിത്രം കനാ, വിഷ്ണു വിശാല് ചിത്രം സിലുക്കുവാരുപെട്ടി സിങ്കം എന്നിവയാണ് ഇന്ന് പ്രദര്ശനത്തിന് എത്തുന്ന തമിഴ് ചിത്രങ്ങള്. സിലുക്കുവാരുപെട്ടി സിങ്കം, കനാ എന്നിവ ഇന്ന് കേരളത്തില് റിലീസ് ഇല്ല.
മാരി 2
ധനുഷ് നായകനായി എത്തുന്ന മാരി 2വില് വില്ലനായി എത്തുന്നത് ടൊവിനോ തോമസ് ആണ്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. വരലക്ഷ്മി ശരത്കുമാര്, വിദ്യ പ്രദീപ്, കൃഷ്ണ എന്നിവരാണ് ചത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓം പ്രകാശ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്. നിര്മ്മാണം ലൈക്ക പ്രൊഡക്ഷന്സ്.
സിലുക്കുവാരുപെട്ടി സിങ്കം
രാക്ഷസന് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു വിശാല് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സിലുക്കുവാരുപെട്ടി സിങ്കം. ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന ചിത്രത്തില് ഓവിയയും, രജീനയുമാണ് നായികമാര്. യോഗി ബാബു, മന്സൂര് അലി ഖാന് തുടങ്ങിയ താരങ്ങളും ചിത്രത്തില് അഭിനയിക്കുന്നുണ്ട്.
അടങ്ക മറു
അടങ്ക മറുവില് ജയം രവിയാണ് നായകന്. കാര്ത്തിക് തങ്കവേല് സംവിധാനം ചെയ്യുന്ന ചത്രം നിര്മിച്ചിരിക്കുന്നത് ഹോം മൂവി മേക്കറിന്റെ ബാനറില് സുജാത വിജയകുമാര് ആണ്. ജയം രവി പൊലീസ് ആയി അഭിനയിക്കുന്ന ചിത്രത്തില് റാഷി ഖന്നയാണ് നായിക. ഷംന കാസിം ചിത്രത്തില് ശ്രദ്ധേയ വേഷത്തില് എത്തുന്നുണ്ട്.
കനാ
ശിവകാര്ത്തികേയന് ആദ്യമായ് നിര്മാതാവാകുന്ന ചിത്രമാണ് കനാ. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വനിതാ ക്രിക്കറ്റ്റുമായി ബന്ധപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജയാണ്. സത്യരാജ്, ശിവകാര്ത്തികേയന് എന്നിവര് ചിത്രത്തില് അഭിനയിക്കുന്നുണ്ട്. ഇന്ത്യയില് നിന്നും വിദേശത്തു നിന്നും നിരവധി ക്രിക്കറ്റ് താരങ്ങള് ചിത്രത്തില് അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ദിബു ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


