
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

നടി അര്ച്ചന കവിയും കൂട്ടുകാരും ചേര്ന്ന് ഒരു വെബ് സീരീസ് തുടങ്ങുന്ന കാര്യം നേരത്തേ ആരാധകരെ അറിയിച്ചിരുന്നു. അതിന്റെ ടീസറും പുറത്തിറക്കിയിരുന്നു. കൂടാതെ വെബ് സീരിസിന്റെ വിശേഷങ്ങള് പങ്കുവെച്ച് അര്ച്ചന ഒരഭിമുഖം നല്കിയിരുന്നു.
അഭിമുഖത്തിന്റെ പ്രമോ ഇന്സ്റ്റാഗ്രാമില് പോസ്റ്റ് ചെയ്ത അര്ച്ചന ഇത് കണ്ട് തന്നെ ആരും വെറുക്കരുതെന്നും, ട്രോള് ചെയ്യുന്നവര്ക്ക് സ്വാഗതമെന്നും കുറിച്ചിരിക്കുകയാണ്. അര്ച്ചനയുടെ രസകരമായ മുഖഭാവങ്ങള് ഈ പ്രമോയില് കാണാം. ഇന്സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതുകൂടാതെ അര്ച്ചനയുടെ മീനവിയല് വെബ് സീരീസ് യൂട്യൂബില് വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അമൃത എന്ന സൈക്കോളജിസ്റ്റിന്റെ വേഷത്തിലാണ് അര്ച്ചന വെബ്സീരില് എത്തുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ സുപരിചിതനായ അരുണ് കുര്യനാണ് അര്ച്ചനയുടെ കഥാപാത്രത്തിന്റെ അനിയന്റെ വേഷം കൈകാര്യം ചെയ്യുന്നത്.
മീന് അവിയലിന്റെ ആദ്യ സീസണിലെ ആറ് എപ്പിസോഡുകള് ഒരുമിച്ചാണ് പുറത്ത് വിട്ടത്. അഭിഷേക് നായരാണ് മീനവിയല് സംവിധാനം ചെയ്യുന്നത്. അര്ച്ചനയുടെ ഭര്ത്താവും സ്റ്റാന്ഡ് അപ് കൊമേഡിയനുമായ അബീഷ് മാത്യുവും ഈസ്റ്റേണും ചേര്ന്നാണ് വെബ് പരമ്പരയുടെ നിര്മാണം. സച്ചിന് വാര്യര് ആണ് സംഗീതം നിര്വഹിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


