
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി മംമ്ത മോഹന്ദാസ് നടത്തിയ പ്രസ്താവനക്കെതിരെ കടുത്ത പ്രതികരണവുമായി സംവിധായകന് ആഷിക് അബു. എല്ലാത്തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്നാണ് ആഷിക്കിന്റെ പരിഹാസം.
സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെയോ ആവശ്യങ്ങളെയോ കുറിച്ച് സംസാരിക്കാന് ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമില്ലെന്ന് മംമ്ത മോഹന്ദാസ് അഭിപ്രായപ്പെട്ടിരുന്നു. മറ്റൊരാളുമായി നമുക്ക് പ്രശ്നം ഉണ്ടാകുന്നുണ്ട് എങ്കില് ഏതെങ്കിലുമൊരു തരത്തില് നമുക്ക് അതില് ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നും മംമ്ത പറഞ്ഞിരുന്നു.
സ്ത്രീകള് ആക്രമിക്കപ്പെടുന്നുണ്ടെങ്കില് അതിന് കാരണക്കാര് അവര്കൂടി ആണെന്നും, അവര് പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില് ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നു വരെ മംമ്ത പറഞ്ഞിരുന്നു. തുടര്ന്ന് നടിക്ക് മറുപടിയുമായി റിമ കല്ലിങ്കലും എത്തിയിരുന്നു. സ്ത്രീകള്ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്ക്ക് ഉത്തരവാദികള് അവരല്ല മറിച്ച് വേട്ടക്കാര് തന്നെയാണെന്ന് റിമ കല്ലിങ്കല് പറഞ്ഞു.
മറ്റൊന്നും ചെയ്തില്ലെങ്കിലും കുറഞ്ഞപക്ഷം ഇരയെ പരിഹസിക്കാതിരിക്കുകയെന്നും നിങ്ങള്ക്കുള്ളിലെ പോരാളിയോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളുവെന്നും മംമ്തയോട് റിമ പറഞ്ഞു.
Related Article
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


