പ്രേഷകരെ അമ്പരിപ്പിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ട് കൈയടി നേടിയിരിക്കുകയാണ് നടി ലെന.

Last Updated :19 January 2024, 11:55 pm IST

News Now

സിനിമയില്‍ സാഹസങ്ങള്‍ കാട്ടിക്കൂട്ടുന്ന താരങ്ങളെ നമുക്കറിയാം. ജീവിതത്തിലും അതിനൊന്നും മടികാണിക്കാത്ത താരങ്ങളുമുണ്ട്. അത്തരത്തില്‍ പ്രേഷകരെ അമ്പരിപ്പിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ട് കൈയടി നേടിയിരിക്കുകയാണ് നടി ലെന.  'ദി ആര്‍ട് ഓഫ് ഈറ്റിങ് ഗ്ലാസ്' എന്നു പറഞ്ഞ് കൊണ്ടാണ് താരം ചില്ലു തിന്നുന്നത്.

ലെന ചെയ്തിരിക്കുന്നത് ചില്ലറ സാഹസിക പ്രവര്‍ത്തിയല്ല. മാന്ത്രികരെയും സര്‍ക്കസുകാരെയും പോലെ വലിയൊരു ചില്ലു കഷ്ണം അനായാസം കടിച്ച് മുറിച്ച് തിന്നുന്ന വീഡിയോ ആണ് ലെന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 

വീഡിയോ പോസ്റ്റ് ചെയ്തിട്ട് മണിക്കൂറുകളേ ആയിട്ടുള്ളു. അപ്പോഴേക്കും 30000ത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ലെന കടിച്ചു മുറിയ്ക്കുന്നത് യഥാര്‍ത്ഥ ചില്ലല്ല എന്ന കമന്റുകളുമായി നിരവധി ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ നടി അതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുപ്പിച്ചില്ല് കടിച്ച് മുറിച്ച് ലെന; വീഡിയോ വയറലാകുന്നു - Samakalika Malayalam