
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ലേഡി സൂപ്പര്സ്റ്റാര് നയന്താരയുടെ കൊലമാവ് കോകില' എന്ന ചിത്രമാണ് ഇപ്പോള് തെന്നിന്ത്യന് ചലച്ചിത്ര ലോകത്തെ ചര്ച്ചാവിഷയം. ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാര്ത്തകള്ക്കും ആരാധകര് ഏറെ ആകാംക്ഷയോടുകൂടിയാണ് കാതോര്ക്കുന്നത്. ചിത്രത്തില് നയന്സിന്റെ വ്യത്യസ്തമായ റോളിനെപ്പറ്റിയുള്ള കഥകള് ഏറെ പുറത്തുവന്നതാണ്.
കൊലമാവ് കോകിലയില് മയക്കുമരുന്ന് വില്പനക്കാരിയായാണ് നയന്താര എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്ട്ട്. സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറാണ് നയന്താരയുടെ കഥാപാത്രത്തെകുറിച്ചുള്ള സൂചന പുറത്തുവിട്ടത്. ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അനിരുദ്ധ് നയന്താരയുടെ കഥാപാത്രത്തെ സംബന്ധിച്ച് സൂചിപ്പിച്ചത്.

'ഈ സിനിമ നയന്താരയുടെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ്. നിഷ്കളങ്കയായ ഒരു പെണ്കുട്ടി സാമ്പത്തിക ബുദ്ധിമുട്ടുകള് മൂലം മയക്കുമരുന്ന് വില്പനക്കാരിയാകാന് തീരുമാനിക്കുന്നു'- അനിരുദ്ധ് പറഞ്ഞു. വരുന്ന വാര്ത്തകള് അനുസരിച്ച് ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ലൈക പ്രൊഡക്ഷന്സാണ് ചിത്രം നിര്മ്മിക്കുന്നത്. കൊലമാവ് കോകില ഒരു ത്രില്ലര് ചിത്രമാണ്. നെല്സണ് ദിലീപ് കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തില് ശരണ്യ പൊന്വണ്ണന്, യോഗി ബാബു, ജാക്വിലിന് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ 'കല്ല്യാണ വയസ്' എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് യൂട്യൂബില് നിന്ന് ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



