ലാമോര്‍ മാഗസിന് വേണ്ടിയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്

Last Updated :20 January 2024, 12:21 am IST

News Now

കുട്ടിത്താരമായി സിനിമയിലേക്ക് എത്തിയ താരമാണ് മഞ്ജിമ മോഹന്‍. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയുടെ നായികയായാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ഇപ്പോള്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ് മഞ്ജിമ. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം. സംസം, മിഖായേല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് മഞ്ജിമ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നത്. 

Story image

ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്. ലാമോര്‍ മാഗസിന് വേണ്ടിയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. സ്‌റ്റൈലിഷ് ലുക്കില്‍ അതിമനോഹരിയായിട്ടാണ് താരം എത്തുന്നത്. ഫോട്ടോഷൂട്ടിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മഞ്ജിമ തന്നെയാണ് തന്റെ ഫേയ്‌സ്ബുക് പേജിലൂടെ വീഡിയോ പുറത്തുവിട്ടത്.

Story image
Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്ലാമറസ് ലുക്കില്‍ മഞ്ജിമ; ഫോട്ടോഷൂട്ട് വീഡിയോ പുറത്ത്