
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ന്യൂഡൽഹി: ടെലിവിഷൻ അവതാരക പ്രിയ ജൂനേജയെ (24) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഈസ്റ്റ് ഡൽഹിയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം പ്രിയ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ പ്രിയയെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവിധ ടെലിവിഷൻ ചാനലുകളിൽ വിനോദപരിപാടികൾ അവതരിപ്പിച്ചാണ് പ്രിയ ശ്രദ്ധ നേടുന്നത്. പിന്നീട് വാർത്താ അവതാരകയായും ജോലി ചെയ്തു. ലോക്ക് ഡൗൺ കാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കുറച്ച് നാളുകളായി പ്രിയ ഡിപ്രഷനിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


