മംമ്തയും ദിലീപും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

Last Updated :20 January 2024, 12:20 am IST

News Now

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ചലച്ചിത്രമേഖലയില്‍ പലരും രംഗത്തെത്തിയിരുന്നു. ചുരുക്കം ചിലര്‍ മാത്രമാണ് സംഭവത്തില്‍ ദിലീപിനൊപ്പം നിന്നത്. അതില്‍ ഒരാളാണ് നടി മംമ്താ മോഹന്‍ദാസ്. മംമ്തയും ദിലീപും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. 

ഷൂട്ടിങ് സെറ്റില്‍ വെച്ച് ദിലീപും കൂട്ടരും മംമ്തയുടെ ജന്‍മദിനം ആഘോഷമാക്കി. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ സെറ്റിലായിരുന്നു മംമ്തയുടെ പിറന്നാള്‍ ആഘോഷം. മംമ്തയുടെ അമ്മ, ചിത്രത്തിലെ അഭിനേതാക്കളായ ദിലീപ്, ലെന സുരാജ് വെഞ്ഞാറമ്മൂട്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. 

കഴിഞ്ഞ ദിവസം ഇതേ സിനിമയുടെ സെറ്റില്‍ വെച്ച് തന്നെയായിരുന്നു നടന്‍ ദിലീപിന്റെയും പിറന്നാള്‍. മംമ്തയും ദിലീപും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. അരികെ, പാസഞ്ചര്‍, മൈ ബോസ്, ടു കണ്ട്രീസ് എന്നീ ചിത്രങ്ങളില്‍ ഇവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സിനിമയില്‍ വക്കീല്‍ വേഷത്തിലാണ് ദിലീപ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ദിലീപിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മംമ്താ മോഹന്‍ദാസ്