അനുഷ്‍ക ഷെട്ടി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച 'ഭാഗ്മതി' ആയിരുന്നു ജയറാമിൻറെ തെലുങ്ക് അരങ്ങേറ്റ ചിത്രം

Last Updated :20 January 2024, 8:33 am IST

News Now

തെലുങ്കിൽ മൂന്നാമത്തെ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയനടൻ ജയറാം. പ്രഭാസിനെ നായകനാക്കി രാധ കൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന 'രാധേ ശ്യാ'മിലാണ് ജയറാം അഭിനയിക്കുന്നത്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തിൽ സച്ചിൻ ഖേഡേക്കർ, പ്രിയദർശി പുലികൊണ്ട, ഭാഗ്യശ്രീ, മുരളി ശർമ്മ, കുനാൽ റോയ് കപൂർ, സത്യൻ, സാഷ ഛേത്രി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

പുതുതായി തുടങ്ങിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജയറാം തന്നെയാണ് സിനിമയുടെ വിശേഷം പങ്കുവച്ചത്. പ്രഭാസിനൊപ്പം അഭിനയിക്കുന്നതിൻറെ ആഹ്ളാദത്തെക്കുറിച്ചും നടൻ കുറിച്ചു. 

2018ൽ പുറത്തിറങ്ങിയ അനുഷ്‍ക ഷെട്ടി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച 'ഭാഗ്മതി' ആയിരുന്നു ജയറാമിൻറെ തെലുങ്ക് അരങ്ങേറ്റ ചിത്രം. അല്ലു അർജുൻ നായകനായ 'അല വൈകുണ്ഠപുരമുലോ'യിലും ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇരുചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ വിജയങ്ങളായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രഭാസിനൊപ്പം ജയറാം; 'രാധേ ശ്യാം' വിശേഷം പങ്കുവച്ച് നടൻ