സിനിമയുമായി ബന്ധപ്പെട്ട പല വേദികളിലും ഇരുവരെയും ഒന്നിച്ചു കണ്ടതോടെയാണ് പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിച്ചത് 

Last Updated :20 January 2024, 7:56 am IST

News Now

ഒരു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം ഒരു അഡാറ് ലവ് തീയറ്ററില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം സിനിമയുടെ ഭാഗമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് പ്രിയ വാര്യരും റോഷനും തന്നെയാണ്. ഇരുവരും ഒന്നിച്ച ഒറ്റ രംഗമാണ് സിനിമയ്ക്ക് ഇത്രയധികം ആരാധകരെ നേടികൊടുത്തത്. 

സിനിമയുമായി ബന്ധപ്പെട്ട പല വേദികളിലും ഇരുവരെയും ഒന്നിച്ചു കാണുകയും ചെയ്തു. ഇതോടെ പ്രിയയും റോഷനും പ്രണയത്തിലാണെന്ന ഗോസിപ്പാണ് പിന്നീട് പുറത്തുവന്നത്. ഇപ്പോഴിതാ ആരാധകരുടെ ഈ സംശയത്തിന് റോഷന്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്

തന്റെ വളരെ നല്ല സുഹൃത്താണ് പ്രിയ എന്നായിരുന്നു റോഷന്റെ മറുപടി. അഡാറ് ലവില്‍ നിന്ന് കിട്ടിയ ഒരു നല്ല സുഹൃത്താണ് പ്രിയ. ഗോസിപ്പുകള്‍ അങ്ങനെ തന്നെ പോയിക്കോട്ടേ. അതെല്ലാം തമാശയായി മാത്രമേ എടുത്തിട്ടൊള്ളു, റോഷന്‍ പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ പോലും ഇങ്ങനെ ചോദിക്കാറുണ്ടെന്നും അവരെ പോലും പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രിയ വാര്യരുമായി പ്രണയത്തിലോ? തുറന്നുപറഞ്ഞ് റോഷന്‍ (വിഡിയോ)