കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും.

Last Updated :20 January 2024, 12:12 am IST

News Now

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന വെബ് സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യമായാണ് മോഹന്‍ലാല്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യുന്ന ഒരു വെബ് സിനിമയില്‍ അഭിനയിക്കുന്നത്. 45 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും.

ആദ്യമായി ഒരു തെന്നിന്ത്യന്‍ സൂപ്പര്‍താരം വെബ് സിനിമയില്‍ നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാലും റസൂര്‍ പൂക്കുട്ടിയും ഒരുമിക്കുന്നത് ആദ്യമായാണ്. തന്റെ കന്നി സംവിധാന സംരംഭത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനാകണമെന്ന് റസൂലിന് മോഹവുമുണ്ടായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

2009ല്‍ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം സ്‌ളം ഡോഗ് മില്യണയറിലൂടെയാണ് മികച്ച സൗണ്ട് മിക്‌സിംഗിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് റസൂലിന് ലഭിച്ചത്. സാവരിയ, യന്തിരന്‍, റാ വണ്‍, കൊച്ചടൈയാന്‍, നന്‍പന്‍, ഹൈവേ തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ച റസൂല്‍ പഴശിരാജ, ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി, കമ്മാരസംഭവം തുടങ്ങിയ മലയാള ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്‌റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂല്‍ പൂക്കുട്ടി. ഒരു സൗണ്ട് എന്‍ജിനിയര്‍ തൃശൂര്‍ പൂരത്തിന്റെ ശബ്ദങ്ങള്‍ പകര്‍ത്താന്‍ എത്തുന്നതാണ് ഇതിന്റെ പ്രമേയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റസൂല്‍ പൂക്കുട്ടിയുടെ സിനിമയില്‍ നായകന്‍ മോഹന്‍ലാല്‍..!!!