
News Now
വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ

Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

സൗബിന് ഷാഹിര്, സാമുവല് റോബിന്സണ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' കാന് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മെയ് 14ന് ചിത്രം കാനില് പ്രദര്ശിപ്പിക്കുക. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനും തിരകഥാകൃത്തുമായ സക്കറിയ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. ഫേസ്ബുക്കിലൂടെയാണ് സക്കറിയ ഈ വാര്ത്ത പുറത്തുവിട്ടത്.

കേരളത്തിനകത്തും പുറത്തും ഒരുപോലെ സ്വീകരിക്കപ്പെട്ട ചിത്രം ഹാപ്പി അവേഴ്സ് എന്റര്ടെയ്ന്മെന്റിന് വേണ്ടി സമീര് താഹിറും ഷൈജു ഖാലിദും ചേര്ന്നാണ് നിര്മ്മിച്ചത്. ഫുട്ബോള് ഭ്രാന്തനായ മജീദ് ആയാണ് സൗബില് ചിത്രത്തില് എത്തിയത്. നൈജീരിയക്കാരനായ സാമുവേലും ചിത്രത്തില് സുപ്രധാന വേഷത്തില് എത്തിയിരുന്നു. മലപ്പുറത്ത് നടക്കുന്ന ഫുട്ബോള് മത്സരത്തില് പങ്കെടുപ്പിക്കാന് നൈജീരിയയില് നിന്നു മലപ്പുറത്ത് എത്തിച്ച സുഡാനിയായാണ് സാമുവലിന്റെ കഥാപാത്രം. സാമുവല് മൂലം മജീദിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

