യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ വരന്‍

Last Updated :20 January 2024, 7:55 am IST

News Now

ചെന്നൈ : രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യയുടെ വിവാഹം ഇന്ന് നടക്കും. യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ വരന്‍. ലീല പാലസിൽ നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ക്ഷണമുള്ളത്. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി രജനി അടക്കമുള്ളവർ ലീല പാലസിലേക്ക് എത്തി. നടൻ കമൽഹാസനും വിവാഹത്തിന് എത്തുമെന്നാണ് റിപ്പോർട്ട്. 

Story image

സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. സൗന്ദര്യയുടെ പ്രീ വെഡ്ഡിം​ഗ് സെറിമണി വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. സം​ഗീതപരിപാടിയും മെഹന്ദിയും കഴിഞ്ഞദിവസം നടന്നിരുന്നു. സം​ഗീതപരിപാടിക്കിടെ രജനികാന്ത് മതിമറന്ന് നൃത്തം വെക്കുന്നതിന്റെ വീഡിയോ ഇതിനകം വൈറലായിരുന്നു. 

Story image

സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും സാമൂഹിക-രാഷ്ട്രീയ പ്രമുഖര്‍ക്കുമായി ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ പിന്നീട് വിരുന്നൊരുക്കും.ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി 2', അനിമേഷന്‍ ചിത്രമായ 'കൊച്ചടയാന്‍' എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്. 

Story image

വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ച  വിശാഖന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ്. സൗന്ദര്യയുടെ രജനികാന്തിന്റെ പ്രീ-വെഡ്ഡിങ് റിസപ്ഷന്‍ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗന്ദര്യ രജനീകാന്തിന്റെ വിവാഹം ; ചിത്രങ്ങൾ