'ഇതാണ് യഥാര്‍ത്ഥ പ്രണയം', ഭാര്യയ്‌ക്കൊപ്പമുള്ള ഓര്‍മ്മച്ചിത്രം പങ്കുവച്ച് റിയല്‍ '12ത് ഫെയില്‍' ഐപിഎസ് ഓഫിസര്‍; വൈറല്‍

ഐപിഎസ് ഓഫിസറായ മനോജ് കുമാര്‍ ശര്‍മയുടേയും അദ്ദേഹത്തിന്റെ ഭാര്യയും ഐആര്‍എസ് ഓഫിസറുമായ ശ്രദ്ധ ജോഷിയുടേയും ജീവിധാനതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്

മനോജ് കുമാര്‍ ശര്‍മയും ശ്രദ്ധ ജോഷിയും/ ഇന്‍സ്റ്റഗ്രാം, 12ത് ഫെയില്‍ താരങ്ങള്‍
Last Updated :22 January 2024, 7:51 pm IST

സിനിമാപ്രേമികളുടെ മനംകവരുകയാണ് 12ത് ഫെയില്‍ എന്ന ഹിന്ദി ചിത്രം. ഐപിഎസ് ഓഫിസറായ മനോജ് കുമാര്‍ ശര്‍മയുടേയും അദ്ദേഹത്തിന്റെ ഭാര്യയും ഐആര്‍എസ് ഓഫിസറുമായ ശ്രദ്ധ ജോഷിയുടേയും ജീവിധാനതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. വിക്രാന്ത് മാസ്സിയും മേധ ശങ്കറും പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 

ഇപ്പോള്‍ വൈറലാവുന്നത് മനോജ് കുമാര്‍ ശര്‍മ പങ്കുവച്ച പഴയ ഓര്‍മചിത്രമാണ്. വിവാഹം കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം എടുത്തതാണ് ചിത്രം. വിവാഹം കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമെടുത്ത ഒരു ഫോട്ടോ കണ്ടെത്തി.- എന്ന അടിക്കുറിപ്പിലാണ് ശ്രദ്ധ ജോഷിക്കൊപ്പമുള്ള ചിത്രം മനോജ് പങ്കുവച്ചത്. 

ഇരുവരുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മണിക്കൂറുകള്‍കൊണ്ട് ലക്ഷക്കണക്കിന് പേരാണ് ചിത്രം ലൈക്ക് ചെയ്തത്. ഇരുവരുടേയും പ്രണയത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. 

പന്ത്രണ്ടാം ക്ലാസില്‍ തോറ്റുപോയ മനോജ് കുമാറിന്റെ ഐപിഎസിലേക്കുള്ള യാത്രയാണ് ചിത്രം. മനോജ്കുമാറിന്റെ ജീവിതത്തില്‍ പ്രചോദനമേകി കൂടെ നില്‍ക്കുന്നത് ശ്രദ്ധയാണ്. വിധു വിനോദ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now