വൈൻ ബോട്ടിലും പൈജാമയും പിന്നെ...; കിടക്കയിലേക്ക് കരുതുന്ന മൂന്ന് കാര്യങ്ങൾ പങ്കുവച്ച് കരീന 

പാചകത്തിനിടയിൽ വീട്ടിലെ അടുക്കള പരീക്ഷണങ്ങളെക്കുറിച്ചും നടി വാചാലയായി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

സ്റ്റാർVsഫുഡ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയതാണ് നടി കരീന കപൂർ. സ്വന്തമായി ഒരു പിസയാണ് കരീന പരിപാടിയിൽ തയ്യാറാക്കിയത്. പാചകത്തിനിടയിൽ വീട്ടിലെ അടുക്കള പരീക്ഷണങ്ങളെക്കുറിച്ചും നടി വാചാലയായി. 

ലോക്ക്ഡൗൺ കാലത്ത് പാചകം പരീക്ഷിച്ചോ എന്ന ചോദ്യത്തിന് ഭർത്താവ് സെയ്ഫ് കാര്യമായി പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നായിരുന്നു കരീനയുടെ മറുപടി. 'ലോക്ക്ഡൗണിൽ എല്ലാവരും ബനാന ബ്രെഡ് ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ ബനാന ബ്രെഡ് ഉണ്ടാക്കിയില്ല, പക്ഷെ സെയ്ഫ് ഒരുപാട് വിഭവങ്ങൾ പരീക്ഷിച്ചിട്ടുണ്ട്', കരീന പറഞ്ഞു. 

സെയ്ഫും മകൻ തൈമൂറും ഒരുപാട് ബേക്കിങ് പരീക്ഷണം നടത്തിയിരുന്നെന്നും അവർക്ക് ഇഷ്ടമുള്ള സംഗീതം ഒരുക്കുന്നതാണ് തന്റെ ജോലി എന്നും കരീന പറഞ്ഞു. ഇതിനുപിന്നാലെയാണ് ഉറങ്ങാനായി പോകുമ്പോൾ കിടക്കയിലേക്ക് കരുതുന്ന മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്ന് കരീന വെളിപ്പെടുത്തിയത്. ഒരു വൈൻ ബോട്ടിൽ, പൈജാമ, സെയ്ഫ് അലി ഖാൻ, എന്നാണ് കരീന മറുപടി നൽകിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now