
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തമിഴ്നാട്ടിലെ തീയറ്ററുകളില്‍ ആഘോഷം നിറച്ച് രജനീകാന്തിന്റെ അണ്ണാത്തെ. ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ആദ്യ ദിവസം തന്നെ തമിഴ്നാട്ടിലെ തീയറ്ററില്‍ നിന്ന് മാത്രം 35 കോടിയോളം രൂപയാണ് ചിത്രം വാരിയത്. എക്കാലത്തേയും ഉയര്‍ന്ന ആദ്യ ദിന കളക്ഷനാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലും വിദേശത്തും മികച്ച റിപ്പോര്‍ട്ട്
രജനീകാന്തും ശിവയും ഒന്നിച്ച ചിത്രത്തിന് ആവേശകരമായ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ഇന്നലെ റിലീസ് ചെയ്ത ചിത്രം തമിഴ്നാട് ബോക്സ് ഓഫിസില്‍ നിന്ന് 34.92 കോടി രൂപ കളക്ഷന്‍ നേടി. ഫിലിം ഇന്റസ്ട്രി ട്രാക്കറായ മനോബാല വിജയബാലനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തമിഴ്നാട്ടില്‍ കൂടാതെ വിവിധ സംസ്ഥാനങ്ങളിലും ചിത്രം റിലീസായിരുന്നു.
ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും അണ്ണാത്തെയ്ക്ക് മികച്ച വരവേല്പ് ലഭിച്ചിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓസ്!ട്രേലിയയില്‍ പതിനൊന്ന് മണിക്കു മുന്നേ തന്നെ 63 ലക്ഷം രൂപയാണ് അണ്ണാത്തെ നേടിയത്. സിംഗപ്പൂരില്‍ ആദ്യം ദിവസം ചിത്രം നേടിയത് രണ്ട് കോടിയാണ്. മലേഷ്യയില്‍ ഏറ്റവും രണ്ടാം സ്ഥാനത്ത് ആണ് അണ്ണാത്തെ.
Superstar #Rajinikanth's #Annaatthe takes an earth-shattering opening at the TN box office.
â Manobala Vijayabalan (@ManobalaV) November 5, 2021
The movie has minted 34.92 cr at the TN box office.
It's an all time record Day 1.
കേരളത്തിലും ആവേശം
കേരളത്തിലെ തീയറ്ററില്‍ കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം എത്തുന്ന ആദ്യ സൂപ്പര്‍താര ചിത്രമായിരുന്നു ഇത്. 50 ശതമാനം സീറ്റിങ്ങോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തുന്നത്. തിയറ്ററുകളില്‍ ചലനമുണ്ടാക്കിയെങ്കിലും ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അത്ര സുഖകരമല്ല. പുതുമയില്ലാത്ത പ്രമേയമാണ് എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. മലയാളി താരം കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന അണ്ണാത്തെയില്‍ നയന്‍താര, ഖുശ്ബു, മീന, പ്രകാശ് രാജ്, സൂര്യ തുടങ്ങി ഒട്ടേറെ പേരുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


