
'35 ദിവസം പോലെ 35 വര്‍ഷങ്ങള്‍', ബോളിവുഡിന്റെ 'സൂപ്പര്‍ ഖാന്'; വിഡിയോയുമായി സല്മാന്
സിനിമയില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് താരം

ബോളിവുഡിലെ സൂപ്പര്‍താരമാണ് സല്മാന് ഖാന്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ താരത്തിന്റെ ആരാധകക്കൂട്ടത്തിലുണ്ട്. സൂപ്പര്‍താരത്തിന്റെ കരിയറിലെ ഏറ്റവും പ്രാധാന്യം നിറഞ്ഞ ദിവസമാണ് ഇന്ന്. സിനിമയില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് താരം. സ്പെഷ്യല്‍ ഡേയില്‍ മനോഹരമായ വിഡിയോയുമായാണ് താരം എത്തിയത്.
തന്റെ സിനിമകളിലെ കഥാപാത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. 35 വര്‍ഷങ്ങള്‍ 35 ദിവസങ്ങള്‍ പോലെയാണ് കടന്നുപോയത്. നിങ്ങളുടെ സ്നേഹത്തിന് നന്ദി.- എന്നാണ് താരം കുറിച്ചത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
35 years went by like 35 days. Thank u for your love pic.twitter.com/dRTxyt4tRE
â Salman Khan (@BeingSalmanKhan) August 26, 2023
ബിവി ഹോ തോ ഏസി എന്ന ചിത്രത്തില്‍ സഹതാരമായാണ് സല്മാന് അരങ്ങേറ്റം കുറിക്കുന്നത്. 1989ല്‍ പുറത്തിറങ്ങിയ മേനെ പ്യാര് കിയ എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തുന്നത്. ചിത്രം വന്‍ വിജയമായി മാറിയതോടെ ബോളിവുഡിലെ താരനിരയിലേക്ക് സല്മാന് എത്തുകയായിരുന്നു. കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്. ടൈഗറാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കേരളം ഗ്യാനേഷ് കുമാറിനോട് പറഞ്ഞത്

സമരമുഖം മാറുന്നു; മോദിയുടെയും അമിത്ഷായുടെയും വീടുകളുടെ മുന്നിലേക്ക് സമരം വ്യാപിപിക്കാന്‍ ഇന്ത്യ സഖ്യം

നമ്മുടെ കാക്ക, നമ്മൾ അറിയാത്ത ലോകം

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട




