
നാന പടേക്കറുടെ സംസ്കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്
ഔദ്യോഗിക ബഹുമതികളോടെയാണ് നാട് മഹാനടന് വിട ചൊല്ലിയത്.

നാന പടേക്കറിന് വിട ചൊല്ലി രാജ്യം. പൂനെയില്‍ നടന്ന സംസ്കാര ചടങ്ങില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് നാട് മഹാനടന് വിട ചൊല്ലിയത്. വ്യാഴാഴ്ച അര്‍ധ രാത്രിയോടെ നടന്ന സംസ്കാര ചടങ്ങില്‍ സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമെത്തിയിരുന്നു. പൂനെയിലെ ഫാം ഹൗസിലായിരുന്നു ചടങ്ങുകള്‍ നടന്നത്. തങ്ങളുടെ പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും ആരാധകരുടെ വലിയൊരു നിര തന്നെയുണ്ടായിരുന്നു.
രാത്രി 11.30 ഓടെയാണ് നടന്റെ മൃതദേഹം സംസ്കരിച്ചത്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടടുത്താണ് നാന മരണപ്പെടുന്നത്. അതേസമയം എന്തുകൊണ്ടാണ് നാനയുടെ മൃതദേഹം അര്‍ധരാത്രി തന്നെ സംസ്കരിച്ചതെന്ന് ചില കോണുകളില്‍ നിന്നും ചോദ്യമുയര്‍ന്നിരുന്നു. ഈ സംശയങ്ങള്‍ക്ക് നാനയുടെ മകന് മല്‍ഹാര്‍ പടേക്കര്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. എഎന്‍ഐയോടായിരുന്നു മല്‍ഹാറിന്റെ പ്രതികരണം.
''ഞങ്ങള്‍ ഗോവയിലായിരുന്നു. ഈ ഗ്രാമത്തിലെ ഫാം ഹൗസിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുവരികയായിരുന്നു. നേരത്തെ എത്തുമെന്നാണ് കരുതിയത്. പക്ഷെ വൈകി. അതിരാവിലെയാണ് ഈ ദുരന്തം സംഭവിക്കുന്നത്. ഒരുപാട് സമയം കടന്നു പോയതിനാലാണ് ഇന്ന് രാത്രി തന്നെ സംസ്കാരം നടത്തിയത്.'' എന്നാണ് മല്‍ഹാര്‍ പറഞ്ഞത്.
ഹിന്ദു ആചാര പ്രകാരം സാധാരണയായി സംസ്കാര ചടങ്ങുകള്‍ നടത്താറുള്ളത് പകല്‍ സമയത്താണ്. സൂര്യാസ്തമയത്തിന് ശേഷം സംസ്കാര ചടങ്ങുകള്‍ നടത്താന്‍ പാടില്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ സംസ്കാര ചടങ്ങുകള്‍ എല്ലായിടത്തും ഒരുപോലെയല്ല. പ്രാദേശികമായതും സമൂദായത്തിന്റെ ആചാരത്തിന്റേതുമായ മാറ്റങ്ങള്‍ വരാറുണ്ട്.
''നാന സാബിനെ പോലുള്ളവര്‍ സത്യത്തില്‍ നമ്മളെ വിട്ടു പോകുന്നില്ല. തന്റെ സിനിമയിലൂടെ അദ്ദേഹം അമരനായിരിക്കുകയാണ്'' എന്നും മകന് പറയുന്നുണ്ട്. ഗോവിയിലെ വസതിയില്‍ വച്ചായിരുന്നു വ്യാഴാഴ്ച രാവിലെ നാന പടേക്കര്‍ മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 75 വയസായിരുന്നു.
News Now
Summary
Why Nana Patekar's funeral was held at late night? Son Malhar Patekar explains.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇന്നലെ വരെ ഈ മീമുകളൊക്കെ കണ്ട് പൊട്ടിച്ചിരിച്ചു, പക്ഷേ ഇന്ന്...; ജെൻ സിയുടെ സ്വന്തം 'മീം സ്റ്റാർ'

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം







