
'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്പൈഡര്മാന്' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍
ആരാധകന്റെ നിരാശ മാറ്റാനായി ചില ട്രോളന്മാര് ഐറ്റം സോങുകളും ഉണ്ടാക്കിയിട്ടുണ്ട്

ഇന്ത്യന്‍ ബോക്സ് ഓഫീസിലും വന്‍ വിജയമായിരിക്കുകയാണ് സ്പൈഡര്‍മന്‍ പരമ്പരയിലെ പുതിയ ചിത്രം. ടോം ഹോളണ്ട് സ്പൈഡര്മാനായെത്തുന്ന സ്പൈഡര്മാന്: ബ്രാന്റ് ന്യു ഡെ ആദ്യ ദിവസം തന്നെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇന്ത്യയില്‍ നൂറ് കോടി നേടിയ ചിത്രം നിരവധി കളക്ഷന്‍ റെക്കോര്‍ഡുകളാണ് തകര്‍ത്തത്.
സ്പൈഡര്മാന് ബോക്സ് ഓഫീസില്‍ തകര്‍ത്തോടുമ്പോള്‍ ഒരു ആരാധക്ന്റെ പ്രതികരണവും വൈറലാവുകയാണ്. സ്പൈഡര്മാന് കണ്ടിറങ്ങിയതിന് പിന്നാലെ റിവ്യു ചോദിച്ച മാധ്യമങ്ങള്‍ക്ക് യുവാവ് നല്കിയ മറുപടിയാണ് വൈറലായത്. സ്പൈഡര്‍മാനില്‍ ഐറ്റം സോങ് ഇല്ലായിരുന്നു എന്നാണ് ആരാധകന് പറഞ്ഞത്.
''ഫസ്റ്റ് ഹാഫ്, സെക്കന്റ് ഹാഫ് ആവറേജ്. ഓവറോള്‍ ആവറേജ്. എനിക്കിഷ്ടമായി. പ്രതീക്ഷിച്ചത് ഒന്നുമില്ല. ഫൈറ്റിങ് ഇല്ല. ബിജിഎം ഇല്ല. എലിവേഷന് ഇല്ല. ഐറ്റം സോങ് ഇല്ല. കോമഡിയില്ല. ഞാന്‍ പ്രതീക്ഷിച്ചതു പോലൊന്നും ഇല്ല'' എന്നാണ് യുവാവ് പറഞ്ഞത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സ്പൈഡര്‍മാനില്‍ ഐറ്റം സോങ് ഇല്ലെന്ന ആരാധകന്റെ നിരാശ മാറ്റാനായി ചില ട്രോളന്മാര് ഐറ്റം സോങുകളും ഉണ്ടാക്കിയിട്ടുണ്ട്. ടോം ഹോളണ്ടിനേയും സെയ്ഡിയേയും സെന്ഡയേയും തെലുങ്കിലെ ഹിറ്റ് ഐറ്റം സോങുകളില്‍ ഡാന്‍സ് ചെയ്യിപ്പിച്ചു കൊണ്ടാണ് ട്രോളന്മാരുടെ പ്രതികരണങ്ങള്‍. അതേസമയം യുവാവിന്റെ പ്രതികരണം സിനിമാ നിരൂപകരെ പരിഹസിക്കാന്‍ വേണ്ടിയുള്ളതാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
A fan is upset for Spiderman not having an item dance. His review goes viral and social media finds some solutions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



