
News Now
തിരുവനന്തപുരം : ബംഗാളി ചലച്ചിത്ര പ്രതിഭ സൗമിത്ര ചാറ്റര്ജിയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. 'ലോക സിനിമയ്ക്ക് മഹത്തായ നഷ്ടം. പ്രണാമം' . സോഷ്യൽ മീഡിയയിൽ കുറിച്ചു.
A great loss to the world of Cinema. Pranam #SoumitraChatterjee pic.twitter.com/RHf4AvtTz0
â Mohanlal (@Mohanlal) November 15, 2020
കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന സൗമിത്ര ഇന്നലെയാണ് കൊല്ക്കത്തയിലെ ബെല് വ്യൂ ആശുപത്രിയില് വെച്ച് മരിച്ചത്. കോവിഡ് ബാധ മൂലം ഒക്ടോബര് ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു.
സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന് എന്ന ഖ്യാതിയുള്ള സൗമിത്ര ചാറ്റര്ജി അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു. സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര് സന്സാറിലൂടെയാണ് (1959) സൗമിത്ര സിനിമയില് അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി അദ്ദേഹം.
മൃണാള് സെന്, തപന് സിന്ഹ, അസിത് സെന്, അജോയ് കര്, ഋതുപര്ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
പത്മഭൂഷണും ദാദാ സാഹിബ് ഫാല്ക്കെ അവാര്ഡും നല്കി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സര്ക്കാര് കലാകാരന്മാര്ക്കു നല്കുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്കാരം ലഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






