
മണ്ണിൽ പൊന്നുവിളയിച്ച ശ്രീനിവാസൻ; കണ്ടനാട്ടെ പാടശേഖരത്തിൽ നടന് സ്മാരകമൊരുങ്ങുന്നു
35 വർഷത്തോളം തരിശായി കിടന്നിരുന്ന സ്ഥലമാണിത്.

കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന് കൊച്ചി കണ്ടനാട്ടെ പാടശേഖരത്തിൽ സ്മാരകമൊരുങ്ങുന്നു. തരിശായിക്കിടന്നിരുന്ന പാടശേഖരം കൃഷിയോഗ്യമാക്കിയതും പൊന്നുവിളയിച്ചതും ശ്രീനിവാസന്റെ നേതൃത്വത്തിൽ ആയിരുന്നു. ഇത്തവണയും തണ്ണിമത്തനടക്കമുള്ള പച്ചക്കറികൾ കണ്ടനാട്ടെ പാടശേഖരത്തിൽ വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു.
35 വർഷത്തോളം തരിശായി കിടന്നിരുന്ന സ്ഥലമാണിത്. 14 വർഷം മുൻപാണ് ശ്രീനിവാസൻ ഇവിടെ ജൈവകൃഷിക്ക് തുടക്കം കുറിച്ചത്. അതുകൊണ്ട് തന്നെ ശ്രീനിവാസന് സ്മാരകമൊരുക്കാൻ ഇതിലും മികച്ച സ്ഥലം വേറെ എവിടെയെന്ന് പ്രദേശവാസികൾ ചോദിക്കുന്നു.
WHAT TO READ NEXT

കയാൽ ചന്ദ്രനൊപ്പം സിജയും മീനാക്ഷിയും; 'സിൻഗ' ടീസർ പുറത്ത്
രണ്ടര ഏക്കറിൽ തുടങ്ങിയ കൃഷി ഇന്നിപ്പോൾ 101 ഏക്കറിലേക്ക് വ്യാപിച്ചിരിക്കുകയാണ്. നിർമാണപ്രവർത്തനം പൂർത്തിയാക്കി സ്മാരകം ഉടനെ തന്നെ നാടിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
അതേസമയം ശ്രീനിവാസന്റെ പാത പിന്തുടർന്ന് മകൻ ധ്യാൻ ശ്രീനിവാസനും കൃഷിയിലേക്ക് എത്തിയിരുന്നു. പാടത്തോട് ചേർന്ന് ജീവിക്കാൻ തനിക്ക് ഇഷ്ടമാണെന്നും താൻ ചോറ് കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെന്നും ഒരിക്കൽ ധ്യാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Cinema News: A memorial for Actor Sreenivasan is being prepared in Kandanad.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



