
"ബാംഗ്ലൂർ ഡെയ്‌സ്' കണ്ടപ്പോൾ തോന്നിയ ആരാധന'; ഫഹദിനോടുള്ള ഇഷ്ടത്തെക്കുറിച്ച് ജൂനിയർ എൻടിആർ
അത്തരമൊരു ദുരിതകാലത്ത് പതിയെ ഓരോ വീട്ടിലേക്കും കടന്നുവന്ന പ്രതിഭയായിരുന്നു ഫഹദ്

ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. നടൻ ജൂനിയർ എൻടിആറും പ്രീ റിലീസ് ഇവന്റിൽ അതിഥിയായെത്തിയിരുന്നു. പരിപാടിക്കിടെ നടൻ ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെക്കുറിച്ച് ജൂനിയർ എൻടിആർ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.
"കോവിഡ് മഹാമാരിക്കാലത്ത് ഫഹദ് ഫാസിലിന്റെ സിനിമകൾ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചു. ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ആ കാലഘട്ടത്തിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. അത്തരമൊരു ദുരിതകാലത്ത് പതിയെ ഓരോ വീട്ടിലേക്കും കടന്നുവന്ന പ്രതിഭയായിരുന്നു ഫഹദ് ഫാസിലെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബാംഗ്ലൂർ ഡെയ്‌സ്’ കണ്ടതോടെയാണ് ഫഹദിന്റെ അഭിനയത്തോടുള്ള തന്റെ ആരാധന ആരംഭിച്ചതെന്ന് ജൂനിയർ എൻടിആർ ഓർത്തെടുത്തു. തനിക്ക് ഏറെ ഇഷ്ടമുള്ള അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമതാണ് ഫഹദ് ഫാസിലെന്നും അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും എൻടിആർ പറഞ്ഞു.
ഒരു നടൻ എന്ന നിലയിലും സഹോദരൻ എന്ന നിലയിലും ഫഹദിനെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നും ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന താരമാണ് അദ്ദേഹമെന്നും നടൻ പറഞ്ഞു. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് നായക ചിത്രമായ ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ അദ്ദേഹത്തിന്റെ കരിയറിലെ അവിസ്മരണീയമായ ചിത്രമായി മാറട്ടെയെന്നും സിനിമയ്ക്ക് വലിയ വിജയം ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Jr NTR praises Fahadh Faasil.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

'എൻ്റെ മാനസിക വിഷമങ്ങളും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്, പക്ഷേ വീഴ്ച പറ്റി'; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ഫഹദ്


