'സിതാരെ സമീന്‍ പര്‍'; പുതിയ ചിത്രവുമായി ആമിര്‍; താരേ സമീന്‍ പര്‍-2?

സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ആമിര്‍ ഖാന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

ആമിർ ഖാൻ/ഫയല്‍ ചിത്രം
Last Updated :20 January 2024, 9:26 am IST

മുംബൈ: സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ആമിര്‍ ഖാന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ആമിര്‍ ഖാന്‍ തന്നെയാണ് പുതിയ പ്രോജക്ട് അറിയിച്ചത്. സിതാരെ സമീന്‍ പര്‍ എന്നതാണ് പുതിയ ചിത്രത്തിന്റെ പേര്. 2007 ല്‍ ആമിര്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച  താരേ സമീന്‍ പറിന് സമാനമായ പ്രമേയമാണ് സിനിമയില്‍ എന്നാണ് ആമിര്‍ പറയുന്നത്. ലാല്‍ സിംഗ് ഛദ്ദയാണ് അവസാനമായി ആമിറിന്റേതായി റീലിസായ ചിത്രം.

'ചിത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ ചിത്രത്തിന്റെ പേര്  സിതാരെ സമീന്‍ പര്‍ എന്നാണ് എന്ന് പറയാന്‍ പറ്റും. താരേ സമീന്‍ പറിന് സമാനമായ പ്രമേയമാണ് ഇതില്‍ പറയുന്നത്. എന്നാല്‍ അതില്‍ നിന്നും പത്ത് മടങ്ങ് മുന്നിലാണ് ഞങ്ങള്‍ ഈ സിനിമ ചെയ്യുക. താരേ സമീന്‍ പര്‍ ഒരു ഇമോഷണല്‍ ചിത്രമാണെങ്കില്‍ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും. ആ ചിത്രം നിങ്ങളെ കരയിപ്പിച്ചു, ഈ ചിത്രം നിങ്ങളെ ആനന്ദിപ്പിക്കും' - ആമിര്‍ പരിപാടിയില്‍ പറഞ്ഞു.

'എന്നാല്‍ പ്രമേയം ഒന്നാണ് എന്നതിനാലാണ് സമാനമായ പേര് വളരെ ചിന്തിച്ച് ഇട്ടിരിക്കുന്നത്. നമ്മുക്കെല്ലാം തിരിച്ചടികളും, ബലഹീനതകളും ഉണ്ടാകും. എന്നാല്‍ എല്ലാവരും സ്‌പെഷ്യലാണ്. താരേ സമീന്‍ പറില്‍ ഇത്തരത്തിലുള്ള ഇഷാന്‍ എന്ന കുട്ടിയുടെ അതിജീവനവും അതിന് അവനെ സഹായിക്കുന്ന ടീച്ചറുമാണ് പ്രമേയം. എന്നാല്‍ പുതിയ ചിത്രത്തില്‍ ഇത്തരത്തിലുള്ള ഒന്‍പത് കുട്ടികളാണ് ഉള്ളത്. അവര്‍ ഇതില്‍ എന്റെ കഥാപാത്രത്തെ സഹായിക്കുകയാണ്. നേരെ തിരിച്ചാണ് കാര്യങ്ങള്‍'-  ആമിര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now