
മീശ പിരിച്ച്, ചുണ്ടിൽ പൈപ്പുമായി ദാഹ; 'കൂലി'യിലെ ആമിർ ഖാന്റെ ലുക്ക് ഇതാ
ദാഹ എന്ന കഥാപാത്രമായാണ് ആമിർ ചിത്രത്തിലെത്തുക.

ചിത്രത്തിൽ ആമിർ ഖാനും കാമിയോ റോളിലെത്തുന്നുണ്ടെന്ന വിവരം ബോളിവുഡ് തെന്നിന്ത്യൻ പ്രേക്ഷകരെ ഒരുപോലെ ആകാംക്ഷയിലാക്കിയിരുന്നു. ഇപ്പോഴിതാ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആമിർ ഖാന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ദാഹ എന്ന കഥാപാത്രമായാണ് ആമിർ ചിത്രത്തിലെത്തുക.
ഇതാദ്യമായാണ് ആമിർ ഖാൻ ഒരു തമിഴ് സിനിമയുടെ ഭാഗമാകുന്നത്. മീശ പിരിച്ച്, ചുണ്ടിൽ പൈപ്പുമായി നിൽക്കുന്ന ആമിറിനെയാണ് പോസ്റ്ററിൽ കാണാനാവുക. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള പോസ്റ്ററിൽ താരത്തിന്റെ കയ്യിലെ വാച്ച് മാത്രം സ്വർണ നിറത്തിലാണ്. ഓഗസ്റ്റ് 14-ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് ഐമാക്സ് പതിപ്പുമുണ്ടാകുമെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു.
'ഞാന്‍ രജനികാന്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നു, ആരാധിക്കുന്നു. ഞാന്‍ കഥ പോലും കേട്ടില്ല. രജനി സാറിന്റെ 'കൂലി'യില്‍ അതിഥി വേഷം ചെയ്യണമെന്ന് ലോകേഷ് പറഞ്ഞപ്പോള്‍ തന്നെ, എന്തു തന്നെയായാലും ഞാന്‍ ചെയ്യാം എന്ന് ഉറപ്പുകൊടുത്തു.
ലോകേഷിനൊപ്പം മറ്റൊരു മുഴുനീള ചിത്രം ചെയ്യുന്നുണ്ട്. കൈതി പൂര്‍ത്തിയാക്കിയ ശേഷം ലോകേഷ് അടുത്തവര്‍ഷം രണ്ടാംപകുതിയില്‍ ചിത്രീകരണം തുടങ്ങും', എന്നായിരുന്നു ആമിര്‍ ഖാന്‍ ചിത്രത്തേക്കുറിച്ച് മുൻപ് പറഞ്ഞത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുക.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Sun Pictures unveiled the First Look of Aamir’s character in Rajinikanth Coolie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്തൊരു സിംപിളാണ് ഈ മനുഷ്യൻ', ഓട്ടോയിൽ വന്നിറങ്ങി രജനികാന്ത്; 'ബാഷ'യിലെ പാട്ട് പങ്കുവച്ച് ആരാധകർ

'ഒരു കയ്യബദ്ധം, നാറ്റിക്കരുത്...!'; ധര്‍മനില്‍ 'രജനിയുടെ വില്ലന്‍' ആരെന്ന് അബദ്ധത്തില്‍ വെളിപ്പെടുത്തി റാഷി ഖന്ന


