
'ഒരു കയ്യബദ്ധം, നാറ്റിക്കരുത്...!'; ധര്‍മനില്‍ 'രജനിയുടെ വില്ലന്‍' ആരെന്ന് അബദ്ധത്തില്‍ വെളിപ്പെടുത്തി റാഷി ഖന്ന
നടി ചിത്രം പിന്‍വലിച്ചെങ്കിലും സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടത് അപ്പോഴേക്കും കിട്ടിയിരുന്നു

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ധര്മന്. കമല്ഹാസന് നിര്‍മിക്കുന്ന രജനികാന്ത് ചിത്രം എന്നൊരു പ്രത്യേകതയും ധര്മനുണ്ട്. അശ്വത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാഷി ഖന്നയും സിമ്രനുമാണ് നായികമാര്‍. ഈ ചിത്രവുമായി ബന്ധപ്പെട്ടൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
റാഷി ഖന്നയ്ക്ക് പറ്റിയൊരു അമളിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. മൈസൂരിലാണ് ധര്‍മന്റെ ചിത്രീകരണം നടക്കുന്നത്. മൈസൂരിലെ ജീവിതത്തെക്കുറിച്ചുള്ള റാഷി ഖന്നയുടെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. പോസ്റ്റിനൊപ്പം താരം പങ്കുവച്ച ചിത്രങ്ങളിലൊന്ന് സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കുകയായിരുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
റാഷി ഖന്ന പങ്കുവച്ച ലൊക്കേഷന്‍ ചിത്രങ്ങളിലൊന്നില്‍ രജനികാന്തും തെലുങ്ക് താരം റാം പൊതിനേനിയുമുണ്ട്. ഇതിലൂടെ ധര്‍മനില്‍ രജനികാന്തിന് വില്ലനായി എത്തുന്നത് റാം പൊതിനേനിയാണെന്ന രഹസ്യമാണ് റാഷി ഖന്ന പുറത്തു വിട്ടത്. തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ റാഷി ഉടനെ തന്നെ പോസ്റ്റില്‍ നിന്നും രജനിയ്ക്കൊപ്പമുള്ള ചിത്രം പിന്‍വലിക്കുകയും ചെയ്തു.
''മൈസൂരില്‍ കുറച്ചുകാലമായി ഞാന്‍ ജീവിക്കുന്ന ലോകത്തിലേക്കൊരു ചെറിയ എത്തിനോട്ടം, രജനി സാറിനും റാമിനും ഒപ്പമുള്ള അതിരാവിലെ വരെയുള്ള വര്‍ക്കൗട്ടുകള്‍. അമ്പലങ്ങളില്‍ കയറിയിറങ്ങള്‍, ചെറിയ കറക്കങ്ങള്‍, കുറച്ച് ഉനോ കളിഖള്, ഒപ്പം ഒരുപാട് ചിരിയും'' എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ച് റാഷി ഖന്ന കുറിച്ചത്.
നടി ചിത്രം പിന്‍വലിച്ചെങ്കിലും സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടത് അപ്പോഴേക്കും കിട്ടിയിരുന്നു. റാം പൊതിനേനിയ്ക്കും രജനികാന്തിനുമൊപ്പമുള്ള റാഷി ഖന്നയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. റാം ആയിരിക്കും ധര്‍മനില്‍ വില്ലനാവുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിരുന്നില്ല. റാഷിയുടെ പോസ്റ്റിലൂടെയാണ് ഇപ്പോള്‍ സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Raashi Khanna accidently reveals who is the villain of Rajinikanth in Dharman.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





