
15 മിനിറ്റുള്ള വേഷത്തിന് വാങ്ങിയത് 20 കോടിയോ? 'കൂലി'യിലെ ആമിറിന്റെ പ്രതിഫലം പുറത്ത്
രജനികാന്തിന് 200 കോടിയും അതിഥി വേഷത്തിലുള്ള ആമിര്‍ ഖാന് 20 കോടിയും പ്രതിഫലം ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി വ്യാഴാഴ്ച തിയറ്ററുകളിലെത്തുകയാണ്. കാസ്റ്റിങ് കൊണ്ടു തന്നെയാണ് കൂലി പ്രേക്ഷകരെ അമ്പരിപ്പിക്കുന്നത്. ബോളിവുഡിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെയുള്ള സൂപ്പർ താരങ്ങളും കൂലിയുടെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലവും ആരാധകർക്കിടയിൽ ചർച്ചയായി മാറുകയാണ്.
രജനികാന്തിന് 200 കോടിയും അതിഥി വേഷത്തിലുള്ള ആമിര്‍ ഖാന് 20 കോടിയും പ്രതിഫലം ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാല്‍ ആമിര്‍ ഖാന്റെ പ്രതിഫലത്തെ സംബന്ധിച്ച് പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിലെ അതിഥി വേഷത്തിനായി ആമിര്‍ ഖാന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ആമിര്‍ 20 കോടി വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പാടെ തള്ളുകയാണ് അവര്‍. കഥ പോലും കേള്‍ക്കാതെയാണ് ആമിര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്നും പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 15 മിനിറ്റോളം വരുന്ന സീനുകള്‍ മാത്രമാണ് ആമിറിന് ചിത്രത്തിലുള്ളത് എന്നാണ് പുറത്തുവരുന്ന വിവരം. ആമിര്‍ ഖാന്‍ രജനികാന്തിന്റെ വലിയ ആരാധകനാണ്.
അദ്ദേഹത്തോട് സ്‌നേഹവും ബഹുമാനവുമുണ്ട്. കൂലിയുടെ അണിയറപ്രവര്‍ത്തകരോടും അദ്ദേഹത്തിന് അടുപ്പമുണ്ട്. കഥ പൂര്‍ണമായി കേള്‍ക്കാതെ തന്നെ ആമിര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. ടീമിനോടുള്ള അടുപ്പത്തിന്റെ പേരിലാണ് അദ്ദേഹം ആ വേഷം ചെയ്തത്, അതിനായി അദ്ദേഹം പ്രതിഫലമൊന്നും വാങ്ങിയിട്ടില്ല', ആമിര്‍ ഖാന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
WHAT TO READ NEXT

ബംഗാളി നടി ബസന്തി ചാറ്റർജി അന്തരിച്ചു
അതേസമയം കൂലി അഡ്വാൻസ് ബുക്കിങ്ങിലും റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട്. ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ് എന്നിവരാണ് കൂലിയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Cinema News: Aamir Khan's remuneration for the movie Coolie has been revealed.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


