അഭയ ഹിരൺമയിയോട് ​ഗോപി സുന്ദറിനെക്കുറിച്ച് ചോദ്യം, 'മൂഡ് കളയല്ലേ' എന്ന് ഒമർ ലുലു

ഗോപി സുന്ദറെക്കുറിച്ചുള്ള ചോദ്യത്തിൽ ​ഗായികയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:02 am IST


​ഗോപി സുന്ദറുമായുള്ള പ്രണയബന്ധം വേർപെടുത്തിയതിനു പിന്നാലെ കരിയറിനാണ് താൻ ശ്രദ്ധ കൊടുക്കുന്നതെന്ന് ​ഗായിക അഭയ ഹിരൺമയി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നല്ല സമയത്തിൽ ഒരു ​ഗാനം ആലപിക്കുന്നത് അഭയ ഹിരൺമയിയാണ്. കഴിഞ്ഞ ദിവസമാണ് ​ഗാനത്തിന്റെ റെക്കോർഡിങ് നടന്നത്. അതിനു മുൻപ് ഒമർ ലുലുവിനൊപ്പം അഭയ ഹിരൺമയി മാധ്യമങ്ങളെ കണ്ടിരുന്നു. ​ഗോപി സുന്ദറെക്കുറിച്ചുള്ള ചോദ്യത്തിൽ ​ഗായികയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. 

​ഗോപി സുന്ദറും അമൃത സുരേഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സോഷ്യൽ മീഡിയ ആക്രമണത്തെക്കുറിച്ചുമായിരുന്നു ചോദ്യം. നോ കമന്റ് എന്നാണ് ഇതിനോട് ഹിരൺമയി പ്രതികരിച്ചത്. മൂഡ് കളയല്ലേ, പാട്ടുപാടാൻ പോവുകയാണ് എന്നാണ് ഒമർ ലുലു പറഞ്ഞത്. മൂഡിന്റെ പ്രശ്നമല്ലെന്നും കമന്റ് ചെയ്യാൻ താൽപ്പര്യമില്ലെന്നും അഭയ വ്യക്തമാക്കുകയായിരുന്നു. 

മൂഡിന്റെ പ്രശ്‌നമൊന്നുമല്ല... കമന്റ് ചെയ്യാന്‍ താല്‍പ്പര്യമില്ല. റെക്കോഡിങ്ങിനാണ് വന്നത്. പാട്ടു പാടട്ടെ ഞാന്‍... കമന്റ് പറയുന്നവരെക്കുറിച്ച് ഞാനെന്തു പറയാനാണ് സഹോദര അവര്‍ കമന്റു ചെയ്യട്ടെ- അഭയ പറഞ്ഞു.

14 വർഷം നീണ്ട പ്രണയമാണ് ​ഗോപി സുന്ദറും അഭയ ഹിരൺമയിയും അവസാനിപ്പിച്ചത്. ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. അടുത്തിടെയാണ് അമൃത സുരേഷുമായി പ്രണയത്തിലാണെന്ന വിവരം ​ഗോപി സുന്ദർ ആരാധകരെ അറിയിക്കുന്നത്. അതിനു പിന്നാലെ ​അഭയ ഹിപൺമയിയെ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകൾ വന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now