വെട്രിമാരൻ സിനിമയുടെ ഷൂട്ടിങ്ങിനിടെ വടം പൊട്ടിവീണ് അപകടം; ഫൈറ്റിങ് കോച്ച് മരിച്ചു

ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയതിനെത്തുടർന്ന് സുരേഷ് 30 അടി ഉയരത്തിൽനിന്ന് വീഴുകയായിരുന്നു

അന്തരിച്ച സുരേഷ്, ഷൂട്ടിങ് ലൊക്കേഷനിൽ വെട്രിമാരനും വിജയ് സേതുപതിയും/ ഫെയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:09 am IST

ചെന്നൈ; വിജയ് സേതുപതിയെ പ്രധാന കഥാപാത്രമാക്കി സംവിധായകൻ വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈസിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ്(49) ആണ് മരിച്ചത്. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്താണ് അപകടമുണ്ടായത്. 

ക്രെയിനിന്റെ ഇരുമ്പ് വടം പൊട്ടിയതിനെത്തുടർന്ന് സുരേഷ് 30 അടി ഉയരത്തിൽനിന്ന് വീഴുകയായിരുന്നു. കഴുത്ത് ഒടിഞ്ഞ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിക്കുകയായിരുന്നു. തീവണ്ടി അപകടദൃശ്യം ചിത്രീകരിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിടുതലൈ. രണ്ട് ഭാഗമായാണ് ചിത്രം എത്തുന്നത്. രണ്ട് വര്‍ഷമായി ചിത്രീകരണം പുരോഗമിക്കുകയാണ്. സൂരിയാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ജയമോഹന്റെ തുണൈവന്‍ ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now