
News Now
സ്കൂട്ടർ മറിഞ്ഞു; തെറിച്ചു വീണത് ട്രാക്ടറിന് അടിയിൽ; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഫ്രാന്സില് പ്രക്ഷോഭം തീവ്രമാകുന്നു; പ്രസിദ്ധമായ ലിമോസ് ടൗണ് ഹാള് തീയിട്ട് നശിപ്പിച്ച് പ്രതിഷേധക്കാര്

ഹോർട്ടിവൈൻ വിവാദം, നടന് ടൈഗര് ഷറോഫിന് നേരെ വെടിവയ്പ്പ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നടന് ടൈഗര് ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

മോഹന്ലാല് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ബിഗ് ബജറ്റില് ഒരുങ്ങുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോള് ബറോസില് അഭിനയിക്കാന് കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടി കോമള് ശര്മ. ചിത്രത്തിലേക്ക് തന്നെ മോഹന്ലാല് തെരഞ്ഞെടുത്തത് അവാര്ഡ് ലഭിച്ചതുപോലെയാണ് എന്നാണ് താരം പറഞ്ഞത്.
ചിത്രത്തിലേക്ക് മോഹന്ലാല് സാര് എന്നെ തെരഞ്ഞെടുത്തത് എനിക്ക് അവാര്ഡ് ലഭിച്ചതു പോലെയാണ്. മുന്നിര താരങ്ങളേയും നവാഗതരേയും കുട്ടികളേയുമെല്ലാം മോഹന്ലാല് സാര് ഒരു പോലെയാണ് പരിഗണിച്ചിരുന്നത്. സീനുകളെല്ലാം വളരെ വ്യക്തമായും ക്ഷമയോടെയും എല്ലാവര്ക്കും അദ്ദേഹം പറഞ്ഞു കൊടുക്കും.
അദ്ദേഹത്തിന് വളരെ എളുപ്പത്തില് ഒരു കൊമേഷ്യല് എന്റര്ടെയ്നര് എടുക്കാന് സാധിക്കുമായിരുന്നു. പക്ഷേ തന്റെ അരങ്ങേറ്റ ചിത്രം സ്പെഷ്യലും മൂല്യമേറിയതും കുട്ടികള്ക്ക് വേണ്ടിയുള്ളതാക്കി. കുടുംബങ്ങളോടു ചേര്ന്നു നില്ക്കുന്നതാണ് ചിത്രമെന്ന് അദ്ദേഹം ഉറപ്പുവരുത്തി. മനോഹരമായ കഥയാണ് അദ്ദേഹം വിഭാവനം ചെയ്തത്, ഇപ്പോള് ചിന്തിച്ചപ്പോലെ തന്നെ അതിനെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കോമള് ശര്മ പറഞ്ഞു.
ബറോസ് പാന് ഇന്ത്യന് സിനിമയല്ലെന്നും പാന് വേള്ഡ് ചിത്രമാണെന്നുമാണ് താരം പറയുന്നത്. വിവിധ അന്താരാഷ്ട്ര ഭാഷകളില് ചിത്രം റിലീസ് ചെയ്യുമെന്നും കൂട്ടിച്ചേര്ത്തു.
മോഹന്ലാല് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ത്രിഡിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. സ്പാനിഷ് താരങ്ങളായ പസ് വേഗഅമാര്ഗോ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സന്തോഷ് ശിവനാണ് കാമറ.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


